Monday, October 25, 2010

നട്ടുച്ചക്ക്

നട്ടുച്ചക്ക്
ആരോ മുറിച്ചിട്ട മരത്തിലെ
ഉണങ്ങിയ ഇലമറവില്‍
പേരറിയാപക്ഷി
വെയില്‍ കൊത്തിപ്പെറുക്കുന്നു.

നഗരത്തിരക്കിലെ പാതിചാരിയ
ജനാലക്കു പിന്നിലൊരുവള്‍
പുറത്തേക്ക് നോക്കി
നെടുവീര്‍പ്പുകള്‍ കൊണ്ട്
മുറിനിറക്കുന്നു.

താഴെ
ഏതു വഴിയിലൂടെ
എങ്ങോട്ട് തിരിയണമെന്ന്
വിശപ്പുകൊണ്ട്
വേവലാതിപ്പെടുന്നുണ്ടൊരുവന്‍.

പകലില്‍ പഴുത്ത നിന്‍റെ നോട്ടം
കനത്തു കനത്തു വരുമ്പോ
തൊണ്ട നനയ്കാന്‍
ഒരു കവിള്‍ വെള്ളം
ചോദിച്ചേക്കാമവന്‍.

ഇലമറവിലിരുന്ന പക്ഷി
ഉറക്കം പിടിക്കുമ്പോഴേക്കും
തെരുവിന്റെ ഓരം പറ്റി
ഒരു വിലാപയാത്ര
കടന്നു പോയേക്കാം.

****