ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം...
കരയിലേക്ക് പിടിച്ചിട്ട മീനുകള്‍
ചെകിള ഇളക്കി തിരയെ വിളിക്കും
കടലിലേക്ക് പോകാനായ്...
വെയില് കാണാന്‍ പോയ
പെണ് മീനുകളെയോര്‍ത്ത്
ആഴങ്ങളില്‍ തിരയിളക്കമുണ്ടാകും...
തിരയില്‍ കാമം വിതയ്ക്കുന്ന
കഴുകനെയോര്‍ത്ത്
കടലില്‍ വലിയ മീനുകള്‍
ഉറക്കമൊഴിയും..
കരയില്‍ പിടയ്ക്കുന്ന മീനുകളുടെ
കരിമഷിയും ചാന്തുപൊട്ടും പടര്‍ന്നു
തീരം കറുത്തു പോകും ...
വലക്കണ്ണി പൊട്ടിച്ചു
തിരികെയെത്തിയ മീനുകള്‍
ഒച്ച കുഴഞ്ഞ നാവുകള്‍ കൊണ്ട്
ഇളകിപ്പോയ ചെതുമ്പലുകളും
മുറിഞ്ഞു പോയ ചിറകുകളും
കാട്ടിക്കൊടുക്കുന്നുണ്ടാകും...
ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും...
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും...
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും...
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും...
ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം...
<>
64 കൂട്ടുകാര്‍ എഴുതിയത്:
'സ്ത്രീ എന്നാല്‍ വെറും ഉടല് മാത്രമായി
കാണുന്നവരുടെ ഒരു കറുത്ത കാലം.
വൃദ്ധയോ പാല് മണം മാറാത്ത കുരുന്നോ ആവട്ടെ,
പെണ്ണെങ്കില്‍ അവള് വെറും ശരീരം..'
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഒരു ട്യുട്ടോറിയല്‍ അധ്യാപകനെ അറസ്റ്റ് ചെയ്ത വാര്‍ത്ത
കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടു
ഹൃദയം നൊന്ത് എഴുതിപ്പോയത്...
((((ഠേ)))
ഇനി വയിച്ചിട്ട് വരാം
ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും...
അപ്പൊഴും പുതിയ കെണികളും
വിഷം നിറച്ച കണ്ണുകളുമായി
കാത്തിരിക്കുന്നുണ്ടാവും
കരയിലെ വേട്ടക്കാര്‍...
"ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം..."
എന്നൊരറുതി വരും?
ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം...
തീര്‍ച്ചയായും...
തീരം കലാപക്കടലാകും
ആകണം...
(വാര്‍ത്ത ഞാനും വായിച്ചു...)
“ലജ്ജാവഹം...!“
നന്നായിരിക്കുന്നു..
ഉള്ളിലെ വിഷമം പ്രതിഫലിച്ചു കാണുന്നുണ്ട്,വരികളിലൂടെ..
വരികളിലെ പ്രതിഷേധത്തിന്റെ അഗ്നി കാണുന്നുണ്ട്.....ഏട്ടാ,നന്നായി....
ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം
ഒപ്പം ജീവിതവും
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഒരു ട്യുട്ടോറിയല്‍ അധ്യാപകനെ എന്നു മാത്രമല്ല സ്ത്രീയെ വെറും ലൈംഗ ഉപകരണമായി കാണുന്നവരുടെ മുഴുവന്‍ കൈകള്‍ കൊത്തിയെടുക്കും...
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും...
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും
വളരെ മനോഹരമായിരിക്കുന്നു
ആശംസകള്‍
കുട്ടികള്‍ക്ക് മാതൃകയാവേണ്ട അദ്ധ്യാപകന് തന്നെ.....!
പകല്‍,
പ്രതിഷേധിക്കാന്‍ കവിതയെഴുതി ബ്ലോഗിലിട്ട് മിണ്ടാതിരിക്കാനേ നമുക്കും ആവുന്നുള്ളൂ അല്ലേ..(അതിനെങ്കിലും ആവുന്നുണ്ടല്ലോ എന്നും സമാധാനിക്കാം....)
ഇന്നിന്റെ നേര്‍ച്ഛേദം നമ്മെ പഠിപ്പിക്കുന്നതും അതാണ്-മൌനം!!!
കവിത നന്നായി എന്നുകൂടി പറയട്ടെ.....
ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും...
ഞാനും കാത്തിരിക്കാം....
വിപ്ലവാഭിവാദ്യങ്ങൾ...
ആഴമേറിയത്..
കടലിനോളം തന്നെ!
:)
പെണ്ണു നന്നായാല്‍...
ആണും നന്നാവുമെന്നാണ്..
പഴഞ്ചൊല്ല്..!
പിന്നെ...?
ഇഷ്ടമായീ....
ആശംസകള്‍..
ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും...
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും...
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും...
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും...
മനസിലെ സങ്കടം ശരിക്കും ഈ വരികളില്‍ പ്രതിഫലിക്കുന്നു. ഈശ്വര എന്ന് നമ്മുടെ നാട് നന്നാവും. പത്ര താളുകള്‍ മറിച്ച് നോക്കാന്‍ തന്നെ ഭയം ആണ്.
പകലേ, ആശംസകള്‍,
സ്ത്രീയുടെ ശരീരമല്ലാതെ മനസ്സ് കാണാന്‍ കഴിയാത്തവരെകുറിച്ചോര്ത്തു സഹതപിക്കാം,.
ഇന്നത്തെ വാര്‍ത്ത നാളത്തേയും
പകലേ,
ഇതൊന്നും കാണാനും കേള്‍ക്കാനും ഇനിയും ഇടവരുത്തരുതേയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഒരിക്കലും അടങ്ങാത്ത
കവിതാപ്രവാഹമായ്
പോരട്ടെ നിൻ
ചിന്തകൾ സോദരാ.
Kuttees are there since the beginning of the world so is teacher.the word alert also!
പകലൂ.........
കൊത്തിയെടുക്കപ്പെടേണ്ട കൈകള്‍ മാത്രമല്ല ആകൈകള്ക്കു വന്മതില് പണിത് സംരക്ഷിക്കാന്‍ ഒരുമ്പെടുന്ന നെറികെട്ട ഈ സംസ്കാരത്തെ ആകെ കടലെടുക്കണം ...ഒരു കടലു പോലെത്തെ ചിന്ത..!!
നമ്മുടെ സമൂഹത്തിന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്... സ്ത്രീ ഒരു ഭോഗ വസ്തു മാത്രമായി ചിന്തിക്കാന്‍ നമ്മള് എന്നാണ് പഠിച്ചത്? വിദ്യാഭ്യാസം കൂടിയപ്പോഴോ? സംസ്കാരത്തില്‍ സങ്ങല്പത്തില് രാപകല്‍ വ്യത്യാസം ഉള്ള ബ്രിട്ടീഷ് ഭരണത്തിന് ശേഷം പോലും ഭാരതീയര്‍ ഇത്ര അധപതിചില്ലല്ലോ. നല്ല കവിത... ശക്തമായ ഭാഷ. പതിവ് പോലെ പറയട്ടെ കവിത കലക്കി.
അങ്ങനൊരുനാള്‍ വരുമോ?
ഒരിക്കലും ഒടുങ്ങാത്ത ഈ കലാപ കനല് എനിക്കിഷ്ടം.
മൂന്നു വയസ്സില്‍ താഴെയുള്ള പിഞ്ചു കുട്ടികളെ വരെ പിച്ചിചീന്തുന്ന ഈ കാലത്ത് ഒരു അദ്ധ്യാപകന് ചെയ്തതും നിസ്സംഗതയോടെ ശ്രവിക്കേണ്ടി വരുന്നവരുടെ കലാപം.....നന്നായി!
സസ്നേഹം....വാഴക്കോടന്‍.
ഇതിനൊക്കെ എന്നെങ്കിലും മാറ്റം വരുമോ എന്തോ...
തിരിച്ചിട്ട ചെരിപ്പുകളോടെ
രണ്ട് കുഞ്ഞിക്കാലുകള്‍
അവിടേക്ക് നടന്ന് പോയിട്ടുണ്ടാവണം
സാഗരമേ നീ എന്തിനും സാക്ഷി.
കാവല്ക്കാരന് കരാള ഹസ്തം അണിഞ്ഞാല്‍ ?
ഒരിക്കലും അടങ്ങാത്ത തിരയും
ഒരിക്കലും വറ്റാത്ത കടലും
എന്നും കാവല്നില്ക്കുന്ന അരുണനും
മൌനം ഭജിക്കും ...
പിന്നെ ഒന്നും കണ്ടില്ലെന്നും നടിക്കും
തീരം കടലാകുന്ന കാലം - സ്ത്രീയെ ഉടല് മാത്രമായി കാണുന്ന വ്യവസ്ഥിതിയെ (തീരത്തെ) കടല്‍ (സ്ത്രീ) തന്നെ ഇല്ലാതാക്കും.
നല്ല ശക്തമായ വരികള്‍
ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം
ഒപ്പം ജീവിതവും
“ലജ്ജാവഹം...!“
നല്ല കവിത. മനസാക്ഷി മരവിച്ച ഒരു കൂട്ടം ആളുകള്‍, അവരറിയുന്നില്ല അവരുടെ അമ്മയും സഹോദരിയും ഭാര്യയും മകളും ഒക്കെ ഇരകള്‍ തന്നെയാണെന്ന്.
വളരെ നന്നായിട്ടുണ്ട്.
എന്താപ്പൊ പറയുക. ഇങ്ങനെയൊക്കെ എത്രയെത്ര വാർത്തകൾ.. ഇന്നും കണ്ടു, സ്വന്തം പെണ്മക്കളെ 9 വർഷമായി ലൈംഗിഗകായി പീഢിപ്പിക്കുന്ന അച്ചനെ അറസ്റ്റുചെയ്ത വാർത്ത, സ്വന്തം മകളെ വർഷങ്ങളായി പീഢിപ്പിക്കുകയും അന്യപുരുഷന്മാർക്ക് കാഴ്ചവെക്കുകയും ചെയ്യുന്ന മറ്റൊരു അച്ഛന്റെ ക്യാമറക്കണ്ണിനു മുന്നിലെ ന്യായ വാദങ്ങൾൽ.[അച്ഛനെന്ന് ഇവരെ വിളിച്ചതിൽ പൊറുക്കുക] ഇവിടെ ഒരു കോളത്തിൽ ഒരു കവിതക്കോ കഥക്കോ കമന്റുകൾക്കോ കഥാപാത്രമായി ആ സംഭവങ്ങൾ ചുരുങ്ങി പോകുമ്പോൾ, പിന്നിൽ പീഢനം അനുഭവിച്ച പെൺകുട്ടികളെ കുറിച്ച്, ഇരകളെ കുറിച്ച് നാം പിന്നീട് വിസ്മരിക്കുന്നു. ഇനിയുമൊരു പീഢനം ഇല്ലാതാക്കാൻ, ഇനിയൊരു പെൺകുട്ടിയുടെ രോദനം സ്വന്തം വീടുകളിൽ നിന്നെങ്കിലും ഉയരാതിരിക്കാൻ, സ്വന്തം പെൺകുഞ്ഞുങ്ങളെ വിശ്വസിച്ചൊരു അദ്ധ്യാപക്സ്ന്റെ ക്ലാസ്മുറിയിലേക്കയക്കാൻ നമുക്കെന്തിങ്കിലും ചെയ്യാൻ കഴിയുമോ?
വെട്ടിക്കാട്ടിന്റെ ഒരു കവിതാ ശകലം ഇവിടെ കടമെടുക്കുന്നു.
‘മൂന്നിലും
തൊണ്ണൂറിലും
നീ പെണ്ണ് തന്നെ.
പെണ്ണായിപ്പിറന്നാല്‍
കുഞ്ഞേ...‘
വലക്കണ്ണി പൊട്ടിച്ചു
തിരികെയെത്തിയ മീനുകള്‍
ഒച്ച കുഴഞ്ഞ നാവുകള്‍ കൊണ്ട്
ഇളകിപ്പോയ ചെതുമ്പലുകളും
മുറിഞ്ഞു പോയ ചിറകുകളും
കാട്ടിക്കൊടുക്കുന്നുണ്ടാകും...
ഒരുനാള്‍
തിര തുളച്ചു കരയിലെത്തും...
കലാപക്കടലാകും തീരം...
വരാതിരിക്കില്ലാ ഈ തിരകൾ ആശംസകൾ
തികച്ചും വ്യത്യസ്തമായ കവിത. ശക്തവും . ഈ ബ്ളൊഗിലെ മികച്ച കവിതകളില്‍ ഒന്ന്
അനേകം കുഞ്ഞുങ്ങളുടെ നിലവിളി,
ദൈവത്തിന്റെ കണ്ണുകള്‍ കൊണ്ട് അവര്‍
ഉറക്കത്തില്‍ പോലും വന്നു വിചാരണ ചെയ്യും..
മനുഷ്യനെന്ന ഗതികേട്!! കവിത കൊണ്ടെങ്കിലും
ഇങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയുന്നുണ്ടല്ലോ, നല്ലത്..
“വെയില് കാണാന്‍ പോയ
പെണ് മീനുകളെയോര്‍ത്ത്
ആഴങ്ങളില്‍ തിരയിളക്കമുണ്ടാകും..“.
ഉൽക്കണ്ഠയുടെ തിരയിളക്കം.രക്ഷിതാക്കളുടെ വേവലാതി. നാട്ടിൻപുറങ്ങളിൽ പുറത്തെവിടെയെങ്കിലും പോകുന്ന പെൺകുട്ടികൾ മടങ്ങിവരാൻ വൈകുമ്പോൾ പറയുന്ന ഒരു ചൊല്ലുണ്ട്;
“പുല്ലൂട്ടിക്കാലിനു ഭാഗ്യമുണ്ടെങ്കെങ്കിൽ തിരിച്ചു വരും “ എന്ന്.
ഇന്നും ഇതു തന്നെ അവസ്ഥ. എന്നുതന്നെയല്ല, പണ്ടത്തേതിലും പിന്നത്തേത് എന്ന അവസ്ഥ.
കവിത നന്നായി.
വളരെ വളരെ നന്നായിരിക്കുന്നൂ ചങാതി..കലാപകടലാകും തീരം എന്ന ഇമേജറി ക്ക് ഒരു ഷേക് ഹാൻ ഡ്
വിപ്ലവം ജയിക്കട്ടെ
തീഷ്ണമായ വരികൾ. വളരേ നന്നായിരിക്കുന്നു
വളരെ നന്നായിരിയ്ക്കുന്നു.....ഉള്ളിലെ തിരയടങ്ങാത്ത കടല്‍ ഈ വരികളിലൂടെ കാണാന്‍ കഴിയുന്നു......തിരകള്‍ മുറിച്ചു കടലിലെ മീനുകള്‍ കരയിലേയ്ക്കു വരുന്ന ദിവസം കാണാനായി നമുക്കു കാത്തിരിയ്ക്കാം......
തീരം കലാപക്കടലാകും എന്ന ഭാവനയിലെ
കൽപനികാംശത്തിന്റെ ഭംഗിയല്ലാതെ മറ്റൊന്നും
ഇതിലില്ല.
കുറുപ്പിന്റെ കണക്കു പുസ്തകം
Shihab Mogral
രണ്‍ജിത് ചെമ്മാട്.
ശ്രീഇടമൺ
smitha adharsh
വേറിട്ട ശബ്ദം
അനൂപ് കോതനല്ലൂര്‍
പാവപ്പെട്ടവന്
തേജസ്വിനി
ജുനൈദ് ഇരുമ്പുഴി
തണല്‍
SreeDeviNair.ശ്രീരാഗം
കുറുപ്പിന്റെ കണക്കു പുസ്തകം
ദീപക് രാജ്|Deepak Raj
രാമചന്ദ്രന് വെട്ടിക്കാട്ട്.
പാറുക്കുട്ടി
poor-me/പാവം-ഞാന്‍
നാടകക്കാരന്
Patchikutty
Bindhu Unny
shajkumar
വാഴക്കോടന്‍ // vazhakodan
ശ്രീ
നജൂസ്
Parukutty
MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ
[Shaf]
ശിവ
കുമാരന്
നരിക്കുന്നൻ
വരവൂരാൻ
നൊമാദ് | A N E E S H
സെറീന
ഇ.എ.സജിം തട്ടത്തുമല
കെ.കെ.എസ്
പാവത്താൻ
lakshmy
mayilppeeli
ബൂലോക കവിതാ നിരൂപണം
:)
പ്രിയ കൂട്ടുകാരെ...ഒത്തിരി സന്തോഷം
നന്ദി... ഈ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും വിമര്‍ശനങ്ങള്‍ക്കും....
വായിച്ചു പോയ സുഹൃത്തുക്കള്‍ക്കും ഒത്തിരി നന്ദി...
തുടര്‍ന്നും നിങ്ങളുടെ ഈ വിലയേറിയ വാക്കുകളും വായനയും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു...
നമുക്കിങ്ങനെ വേദനിക്കാം
ശക്തമായ വരികൾ.നല്ല ഭാഷ.നന്നായി ഈ കവിത
കിനാവാ....
കവിത വല്ലാതെ ഇഷ്ടമായി. വാക്കുകള്‍ക്ക് വല്ലാത്ത ഒരു തീഷ്ണത.
കരയിലേക്ക് പിടിച്ചിട്ട മീനുകള്‍
ചെകിള ഇളക്കി തിരയെ വിളിക്കും
കടലിലേക്ക് പോകാനായ്...
ഭാവനയുടെ ഉത്തുംഗതയില്‍ പിറക്കുന്ന വരികളുടെ അര്‍ത്ഥം തിരയുക വിഡ്ഡിത്തമാകും. എങ്കിലും അര്‍ത്ഥങ്ങളുടെ അതിരുകള്‍ ഇടാന്‍ കഴിയാത്ത ഈ വരികള്‍ വല്ലാതെ ചിന്തിപ്പിക്കുന്നു.
ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍
പകല്ക്കിനാവന് യാഥാര്‍ഥ്യബോധത്തോടെ എഴുതിയിരിക്കുന്നു.
നല്ല കവിത.ആശംസകൾ!
"കരയില്‍ പിടയ്ക്കുന്ന മീനുകളുടെ
കരിമഷിയും ചാന്തുപൊട്ടും പടര്‍ന്നു
തീരം കറുത്തു പോകും ..".
നല്ല ആവിഷ്കാരം
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കപ്പെടട്ടെ...
കവിത നല്ല ഇഷ്ടമായി, ഗംഭീരം.
പകൽ,
തീ പിടിപ്പിക്കുന്ന വാക്കുകൾ..
ഈ അമർഷം ഞാനും പങ്കുവെക്കുന്നു...
എന്നിലെരിയുന്ന ഉമിത്തീയാരുതികെടുത്തും? അല്ലേ!കിനാവാ......നന്നായിരിക്കുന്നു.
ആണ് നോട്ടങ്ങള്‍ എന്നും എവിടെയും സ്ത്രീ ശരീരത്തിലേക്ക് തന്നെ
നന്നായിരിക്കുന്നു.
സ്ത്രീയുടെ മനസ്സ് കാണുന്ന ഒരു നാളെ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കാം
ലോകം എത്രയൊക്കെ മാറിയാലും
മനുഷ്യന്റെ മനസ്സ് ഇന്നും വിക്രുതമാണു
ആ വൈക്രുതം മാറാന്‍ സാംസ്കാരികകൂട്ടായ്മക്കു കഴിയണം, നല്ലത്......
തുടരുക........
പ്രത്യാശയുടെ അക്ഷര ജ്വാല കെടാതിരിക്കട്ടെ സുഹൃത്തേ...
ഒരിക്കല്‍ അവ കരയിലെത്തും...
ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും...
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും...
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും...
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും...
ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം...
ഗുഡ്...........
ആശംസകള്‍
ശക്തമായ വാക്കുകള്‍
നന്നായിരിക്കുന്നു
Kunjipenne - കുഞ്ഞിപെണ്ണ്
കാന്താരിക്കുട്ടി
Prasanth. R Krishna
ലേഖാവിജയ്
മനനം മനോമനന്
ജ്വാല
ചങ്കരന്
സായന്തനം
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
പി.ആര്.രഘുനാഥ്
അരുണ്‍ കായംകുളം
ചന്തിരൂര്‍
hAnLLaLaTh
രസികന്‍
ഓമന
കൂട്ടുകാരെ...ഒത്തിരി സന്തോഷം
വരവിനും വായനക്കും ആഭിപ്രായങ്ങള്ക്കും നന്ദി...
...പകല്‍കിനാവന്‍...
എനിയും തുടര്‍ന്നു വായിച്ചുകൊള്ളാം
പകലേ..
കിടിലം.അതിനപ്പുറം ഒരു വാക്ക് കിട്ടുന്നില്ല..
ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും...
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും...
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും...
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും...
പകലാ ഇതില്‍ എല്ലാമുണ്ട്...എല്ലാവരും അറിഞ്ഞിരിക്കേണ്ടത്...നന്നായി എഴുതി.
ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും...
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും...
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും...
തീഷ്ണമായ വരികൾ.
നന്നായി.
പകല്ക്കിനാവന്റെ മറ്റൊരു നല്ല കവിത കൂടി
ശരിക്കും ഇഷ്ടപ്പെട്ടു
ആശംസകള്‍
കലാപമുണ്ടാക്കാന്‍ പാവം മീനുകള്‍ക്ക് കഴിയുമോ പകലേ..
കഴിയുമായിരിക്കും അല്ലേ.. അടിച്ചമര്‍ത്തലില്‍ നിന്നാണല്ലോ വിപ്ലവവും കലാപവുമുണ്ടാകുന്നത്..
കവിത ഇഷ്ടപ്പെട്ടു.. സത്യം..
Post a Comment