അസ്വസ്ഥതകളില്‍
ഉറക്കം നടിച്ചുകിടക്കും
മരുഭൂമിയിലെ 'മസറകള്‍'...*
വെയിലു തിന്നു വളര്‍ന്നുപോയ
കുന്നുകളേ,
അക്കരയൊന്ന് കാണിക്കുമോയെന്ന്
പിടയുന്നുണ്ട് മണല്‍തിരകള്‍...
മണലില്‍ ചെവി ചേര്‍ത്തു കിടക്കുമ്പോള്‍
ഒഴുകി വരുന്നുണ്ട്
മണ്ണിനടിയിലൂടൊരു ഗ്രാമം.
എത്ര നടന്നാലും അലറിക്കരഞ്ഞാലും
തിരിച്ചു കിട്ടില്ലൊരുവാക്കുപോലും.
ഒരോ നിമിഷങ്ങളും പെറുക്കിവെച്ച്
പണിതെടുക്കും കളിവീട്.
നോക്കരുതേയെന്ന് എത്ര പറഞ്ഞാലും
ഇടംകണ്ണെറിഞ്ഞ് കളിയാക്കിച്ചിരിക്കും
ഒട്ടകകൂട്ടുകാര്‍.
പൊട്ടന്‍!
മണലിലെഴുതിയിടും,
ന്റെ ഉമ്മാന്നും.. ന്റെ മോളേന്നും…
വെയിലുകൊണ്ട് പഴുത്തുപോയ
കത്തുകള്‍ കാറ്റ് വന്നെടുത്തുപോകും..
വെള്ളരിക്കയും തക്കാളിയുമിട്ട്
പച്ചയരച്ച് കടൂ വറുക്കുമ്പോഴും
ആമിനുമ്മ ദുആ ഇരക്കും.
'ന്റെ കുഞ്ഞാപ്പൂനെ കാത്തോളണേന്ന്'
വേനലില്‍ നരച്ചുപോയ
മേഘങ്ങളുടെ ഇടയിലിരുന്ന്
റബ്ബേ നീ കരുതുന്നുണ്ടാവും
ഓനും ഒരു ഒട്ടകമാണെന്ന്.
പൊട്ടന്‍!
ഒരിക്കല്‍ മുതികിലൊരു മലയും ചുമന്ന്
നാലുകാലില്‍ എയര്‍പോര്‍ട്ടില്‍ വരുമ്പൊ
അക്കരെകടക്കാന്‍ മതിയാവില്ലെടാ
നിന്റെയാ
പഴയ പാസ്പോര്‍ട്ട്...!
>< * അറബി നാടുകളിലെ മരുഭൂമികളില്‍ ഒട്ടകങ്ങളെയും മറ്റു മൃഗങ്ങളെയും വളര്‍ത്തുന്ന സ്ഥലം, കൃഷിയിടം
Mannezhuthu.mp3 |
ആലാപനം: കുഴൂര്‍ വിത്സണ്‍
മിശ്രണം: റോബിന്‍ ആന്റണി
ഏഷ്യാനെറ്റ് റേഡിയോ 657AM യു എ ഇ, ഒക്ടോബര്‍ 10, ചൊല്ലരങ്ങില്‍ 'മണ്ണെഴുത്ത് ' ഇവിടെ കേള്‍ക്കാം
വാരാദ്യ മാധ്യമത്തില്‍ (2009 നവംബര്‍ 8 ഞായര്‍) പ്രസിദ്ധീകരിച്ചത്
82 കൂട്ടുകാര്‍ എഴുതിയത്:
പ്രിയപ്പെട്ട സുഹ്യത്ത് ജ്യോനവന് ആദരാഞ്ജലികള്‍...
പൊട്ടന്‍!
ഒരിക്കല്‍ മുതികിലൊരു മലയും ചുമന്ന്
നാലുകാലില്‍ എയര്‍പോര്‍ട്ടില്‍ വരുമ്പൊ
അക്കരെകടക്കാന്‍ മതിയാവില്ലെടാ
നിന്റെയാ
പഴയ പാസ്പോര്‍ട്ട്...!
വെള്ളരിക്കയും തക്കാളിയുമിട്ട്
പച്ചയരച്ച് കടൂ വറുക്കുമ്പോഴും
ആമിനുമ്മ ദുആ ഇരക്കും.
'ന്റെ കുഞ്ഞാപ്പൂനെ കാത്തോളണേന്ന്'
എല്ലാ അമ്മമാരുടെയും പ്രാര്‍ത്ഥനയിതു തന്നെയാവും
അക്കരെകടക്കാന്‍ മതിയാവില്ലെടാ നിന്റെയാ
പഴയ പാസ്പോര്‍ട്ട്...!
അതെ മനുഷ്യനായി തന്നെ തിരികേ പോകുമോ?
അക്ഷരങ്ങളുടെ കൂട്ട് -അതിന്റെ ഈടുറപ്പ്
അതെത്ര വലുതാണെന്നറിയുന്നു....
ജ്യോനവന്റെ പുഞ്ചിരി ഈ ബൂലോകത്തും എല്ലാമനസ്സിലും നിലനില്‍ക്കട്ടെ!
ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..
ഒരിക്കല്‍ മുതികിലൊരു മലയും ചുമന്ന്
നാലുകാലില്‍ എയര്‍പോര്‍ട്ടില്‍ വരുമ്പൊ
അക്കരെകടക്കാന്‍ മതിയാവില്ലെടാ
നിന്റെയാ
പഴയ പാസ്പോര്‍ട്ട്...!
നല്ല കവിത....
കാറ്റെടുത്തു കൊണ്ടു തന്നു
നീ മണലിലെഴുതിയിട്ട
കത്തുകളിലൊന്ന്,
എത്ര കടലും മേഘവും
കടന്നിട്ടും തീ കൊടാത്ത
മരുഭൂമിയുടെ തുണ്ട്..
ആടുജീവിതം=ഒട്ടക ജീവിതം=ഗള്‍ഫ് പ്രവാസി
വിസയുടെ കാലാവധി തീര്‍ന്നു കാണുമോ?
ഈ കവിതയുടെ ഓഡിയൊ ഇപ്പോള്‍ കേട്ടതേയുള്ളു... വളരെ ഹൃദ്യമായ ഒരു കാവ്യാനുഭവം... ഒരു കാര്യം ഉറപ്പ് അങ്ങേയറ്റം നവ്യമായ ഒരു രചനാനുഭവം ഈ കവിത കവിക്ക് കൊടുത്തിരിക്കും എന്നത് ഇതിന്‍റെ ഓരോ വരികളിലും സുവ്യക്തമാണ്... നന്ദി പകലാ..ഒത്തിരി ഒത്തിരി..
'ന്റെ കുഞ്ഞാപ്പൂനെ കാത്തോളണേ
വെയിലു തിന്നു വളര്‍ന്നുപോയ
കുന്നുകളേ,
അക്കരയൊന്ന് കാണിക്കുമോയെന്ന്
പിടയുന്നുണ്ട് മണല്‍തിരകള്‍...
നല്ല വരികൾ... മരുഭുമി പോലെ ജീവിതം
പിടയുന്നു
ജ്യോനവനെന്ന കവിയുടെ ഓർമ്മകളിൽ ഞാനും ഒരു നിമിഷമിരിക്കട്ടേ..
മുതുകിൽ കെട്ടിവെച്ച മലയും ചുമന്ന് തിരികെയൊരു യാത്ര നമ്മിലൊരു പ്രവാസിക്കും ഇനി ഉണ്ടാകാതിരിക്കട്ടേ...
പടച്ചവനേ എന്റെ സഹോദരങ്ങളെ കാത്തോളണേ..
പകല്‍ക്കിനാവന്റെ മികച്ച കവിതകളിലൊന്ന്.
"മണലില്‍ ചെവി ചേര്‍ത്തു കിടക്കുമ്പോള്‍
ഒഴുകി വരുന്നുണ്ട്
മണ്ണിനടിയിലൂടൊരു ഗ്രാമം" ...
എത്ര സുന്ദരമാണീ വരികള്‍..
"വെള്ളരിക്കയും തക്കാളിയുമിട്ട്
പച്ചയരച്ച് കടൂ വറുക്കുമ്പോഴും
ആമിനുമ്മ ദുആ ഇരക്കും.
'ന്റെ കുഞ്ഞാപ്പൂനെ കാത്തോളണേന്ന്' "
പകല്‍ക്കിനാവാ.. വെറും കിനാവല്ലിത്..
ആര്‍ദ്രസ്വപ്നങ്ങളുടെ പകര്‍ന്നെഴുത്ത്..
പകലാ
നല്ല വരികള്‍ കണ്ണു നിറയയ്ക്കുന്നു. കൂടുതലൊന്നും പറയാന്‍ കഴിയുന്നില്ല. മനസില്‍ നിന്നു പോകുന്നില്ലെടോ.
വേനലില്‍ നരച്ചുപോയ
മേഘങ്ങളുടെ ഇടയിലിരുന്ന്
റബ്ബേ നീ കരുതുന്നുണ്ടാവും
ഓനും ഒരു ഒട്ടകമാണെന്ന്.........Pakalkkinaaveee, great words,no match to it
മണലില്‍ ചെവി ചേര്‍ത്തു കിടക്കുമ്പോള്‍
ഒഴുകി വരുന്നുണ്ട്
മണ്ണിനടിയിലൂടൊരു ഗ്രാമം.
എത്ര നടന്നാലും അലറിക്കരഞ്ഞാലും
തിരിച്ചു കിട്ടില്ലൊരുവാക്കുപോലും.
'ന്റെ കുഞ്ഞാപ്പൂനെ കാത്തോളണേ
പകലാ-
നെഞ്ചിലേതറയിലായിരുന്നീ വരികളെടുത്തുവച്ചിരുന്നത്-
എന്നിട്ടെങ്ങിനെ പൊള്ളാതെ കാത്തു?!!
ഡ്രാഫ്റ്റ് വായിച്ചപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞില്ലേ..one of the best എന്ന്..
കവിതയിലൂടെ നിന്റെ ഈ യാത്ര തുടരൂ
ഒരുപാടിനിയും വരാനിരിക്കുന്നു.
ആശംസകള്‍...
വരികൾക്കിടയിൽ വായിക്കുമ്പോളൊരു സുഖമുണ്ടേ..
ആശംസകൾ !!
Good one, Shabeer..liked it.
(I felt the last stanza standing out from the total mood of poem... may be because of the english words.)
ന്റെ പൊട്ടാ........
ന്റെ അനിയന്‍ കുട്ടാ.........
ന്റെ കുഞ്ഞാപ്പൂനു........ഉമ്മമ്മ
ഈ ഒറ്റ കവിത മതീടാ
ഇത് എനിക്കു തന്നേക്കൂ ടാ...
ഈ അക്ഷരങ്ങള്‍ക്ക് കണ്ണു പെടല്ലേ ദൈവമേ.
(മസറകളിലെ രക്തവും കണ്ണീരും നെഞ്ചിലേക്ക് കോരിയൊഴിച്ച ബന്യാമീനെ ഓര്‍മ്മവന്നു)
പകല്‍ക്കിനാവാ-
നീയെത്ര നന്നായി നോവു പകര്‍ത്തുന്നു.
അന്റെ കവിളത്ത് ഒന്നൂടെ...ഒറ്റയടി
കേമായിരിക്കുണൂ! കടല് കടന്ന നായരച്ചന്റേം ഗതി ഇതൊക്കെ തന്നെ!കണ്ണെരിന്റെ ഈര്‍പ്പം ഉണ്ട് ട്ട്വൊ വരികള്‍ക്ക്.
മനസ്സിന് ശ്ശി പിടിച്ചിരിക്കണൂ!
"വെയിലു തിന്നു വളര്‍ന്നുപോയ
കുന്നുകളേ,
അക്കരയൊന്ന് കാണിക്കുമോയെന്ന്
പിടയുന്നുണ്ട് മണല്‍തിരകള്‍...
മണലില്‍ ചെവി ചേര്‍ത്തു കിടക്കുമ്പോള്‍
ഒഴുകി വരുന്നുണ്ട്
മണ്ണിനടിയിലൂടൊരു ഗ്രാമം.
എത്ര നടന്നാലും അലറിക്കരഞ്ഞാലും
തിരിച്ചു കിട്ടില്ലൊരുവാക്കുപോലും."
നല്ല കവിത.
വെയിലു തിന്നു വളര്‍ന്നുപോയ
കുന്നുകളേ,
അക്കരയൊന്ന് കാണിക്കുമോയെന്ന്
പിടയുന്നുണ്ട് മണല്‍തിരകള്‍...
...................
......................
വേനലില്‍ നരച്ചുപോയ
മേഘങ്ങളുടെ ഇടയിലിരുന്ന്
റബ്ബേ നീ കരുതുന്നുണ്ടാവും
ഓനും ഒരു ഒട്ടകമാണെന്ന്.
നല്ല വരികള്‍
വേനല്‍ തിന്നു വളര്‍ന്നു പോയ കുന്നുകള്‍...........
ഓരോ നിമിഷങ്ങളും പെറുക്കി വച്ചു പണിത കളിവീട്.........
വേനലില്‍ നരച്ചു പോയ മേഘങ്ങള്‍..
എന്താടാ പ്രയോഗങ്ങള്‍ !!
കലക്കി മോനേ..
വേനലില്‍ നരച്ചുപോയ
മേഘങ്ങളുടെ ഇടയിലിരുന്ന്
റബ്ബേ നീ കരുതുന്നുണ്ടാവും
ഓനും ഒരു ഒട്ടകമാണെന്ന്.
ശരിയാ.. റബ്ബ് മനുഷ്യനായി പടച്ചത്,
ഒട്ടകമായി തീരുന്നുണ്ടിവിടെ...
കവിതയെ തൊട്ടറിഞ്ഞ ആത്മാനുഭവം ഇവിടെ കിട്ടിന്നു.
നന്ദി പകല്‍... ഒരുപാടൊരുപാട് നന്ദി..
(ഒരു കമന്റ് പറയാതെ പോകാന്‍ തോന്നുന്നില്ല)
നല്ല കവിത.
പകലാ...
ഞാനല്ല, മരുഭൂമിയിലെ മണല്‍ വിളിച്ചതാണ്.
മണലില്‍ ചെവി ചേര്‍ത്തു കിടക്കുമ്പോള്‍
ഒഴുകി വരുന്നുണ്ട്
മണ്ണിനടിയിലൂടൊരു ഗ്രാമം.
നല്ല കവിത.
കലക്കൻ...
നെഞ്ചുരുക്കുന്നു....
അഭിവാദനങ്ങൾ...; കിനാവിനും ശബ്ദത്തിനും...
വെയിലു തിന്നു വളര്‍ന്നുപോയ
കുന്നുകള്‍-നല്ല ഇമേജ്....
കവിത ഇഷ്ട്മായി മാഷേ
പൊട്ടാ,
നീയറിയാതെ പൊട്ടിപ്പോവുന്നുണ്ട്
നിന്നെ വായിക്കുന്നവന്റെ ചങ്ക്.
ദുഷ്ടൻ!
എത്ര നടന്നാലും അലറിക്കരഞ്ഞാലും
തിരിച്ചു കിട്ടില്ലൊരുവാക്കുപോലും.
നല്ല സുഖകരമായ ഒരു കാവ്യാനുഭവം!
pakaloooooooo nannayirikkunnu
ellavidha aasamsakalum
"മണലില്‍ ചെവി ചേര്‍ത്തു കിടക്കുമ്പോള്‍
ഒഴുകി വരുന്നുണ്ട്
മണ്ണിനടിയിലൂടൊരു ഗ്രാമം" ...
നന്നായിരിക്കുന്നു...
അഭിനന്ദനങ്ങള്‍.... ആശംസകളും...
അഞ്ജു..
മണലില്‍ ചെവി ചേര്‍ത്തു കിടക്കുമ്പോള്‍
ഒഴുകി വരുന്നുണ്ട്
മണ്ണിനടിയിലൂടൊരു ഗ്രാമം.
എത്ര നടന്നാലും അലറിക്കരഞ്ഞാലും
തിരിച്ചു കിട്ടില്ലൊരുവാക്കുപോലും.
നല്ല വരികള്‍ പകലാ... ഇനി ഇതിലും നല്ലതു മാത്രം എഴുതാവൂ കേട്ടൊ :)
-സുല്‍
ഒരു വല്ലാത്ത നൊമ്പരം പകര്‍ന്നു. ആശംസകള്‍. ഇതു പാടി കേള്‍പ്പിച്ചതിന് നന്ദി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാര്‍ക്കും എന്റെ ആശംസകള്‍.
വെള്ളരിക്കയും തക്കാളിയുമിട്ട്
പച്ചയരച്ച് കടൂ വറുക്കുമ്പോഴും
ആമിനുമ്മ ദുആ ഇരക്കും.
'ന്റെ കുഞ്ഞാപ്പൂനെ കാത്തോളണേന്ന്'
ആ ദുആകളില്‍ മാത്രം ജീവിക്കുന്ന എത്രയോ ഒട്ടകജീവിതങ്ങള്‍....
മനസ്സില്‍ തൊട്ടു സുഹ്യത്തേ
ഇങ്ങിനെ സങ്കടപ്പെടുത്തണോ...നന്നായീന്ന് പറയ്ണില്ല...അതിലപ്പുറമെന്തൊ ആണ്.....ആശംസകള്‍
കൊള്ളാം പകലാ
സുന്ദരമായ വരികൾ...
കവിതയിലെ ഓരോന്നും മോഹങ്ങളുടേയും മോഹഭംഗങ്ങളുടേയും സമ്മിശ്ര വികാരങ്ങളാണ്. കവിത മനസ്സിനെ നന്നായി സ്വാധീനിച്ചു. ഭാവുകങ്ങള്‍.
നമുക്ക് ഇവിടെ ഇരുന്നല്പം നോവാം ...എന്നിട്ട് കഴിയുമെങ്കില്‍ ഓണാഘോഷ തിമിര്‍പ്പിനിടയിലോ ..അതല്ല മറ്റു ആഘോഷങ്ങള്‍ക്കിടയിലോ പേരിനു മാത്രം ഒന്നോര്‍ക്കാം...അഥവാ ഈ ആഘോഷക്കൂട്ടങ്ങള്‍ക്കിടയില്‍ പങ്കെടുക്കാന്‍ കഷ്ടപ്പെട്ടോടിയെത്തിയ...അവന്‍റെ കൈകളിലെ പരുക്കന്‍ തഴമ്പും ...നിറം മങ്ങിയ വസ്ത്രങ്ങളും കണ്ടു ...കാവടത്തില്‍ വച്ചു തന്നെ തള്ളി മാറ്റാം ....കണ്ടിട്ടും കാണാത്തപോലെ...നടിക്കാം ...എന്നിട്ട് സൌഹൃത സംഗമ വേളകളില്‍ "കഷ്ടം "എന്നാര്‍ത്ത് വിലാപ നാടകമാടാം .......സുന്ദര സ്വപ്നങ്ങല്‍ക്കിടയിലും ആ പാവപ്പെട്ടവന്‍റെ അത്ര സുന്ദരമല്ലാത്ത സ്വപ്നങ്ങളെ ഓര്‍ക്കാന്‍ കഴിയുന്നത് മഹത്തരം തന്നെ ...നന്ദി
നൊന്തു!
ഒരു മലയും ചുമന്ന് നാലും,നാലര കാലിലും എയര്‍പോര്‍ട്ടിലെത്തുന്നവരൊക്കെ
ഒന്ന് വായിച്ചിട്ടു പൊക്കോ ഈ കവിത
ഇക്കരെ നില്ക്കുന്ന ഞങ്ങളുടെയും കണ്ണൊന്നു നനയിച്ചല്ലോ പകലാ നീ,
'ന്റെ കുഞ്ഞാപ്പൂനെ കാത്തോളണേന്ന്'
പ്രാര്‍ത്ഥിക്കുന്നുണ്ട് ഓരോ ഉമ്മമാരും.
ചൊല്‍ക്കാഴ്ച്ചയിലാ ആദ്യം കേട്ടെ. കുറെ തെരഞ്ഞിട്ടും കിട്ടിയുമില്ല. ഇപ്പൊ ഇതാ കണ്ടു, വായിച്ചു. മനസ്സ് നിറഞ്ഞു. നിന്റെ ഏറ്റവും നല്ല കവിത!
നല്ല കവിത... വരികളൊക്കെ ഹൃദ്യമായി..
വെയിലു തിന്നു വളര്‍ന്നുപോയ
കുന്നുകളേ,
അക്കരയൊന്ന് കാണിക്കുമോയെന്ന്
പിടയുന്നുണ്ട് മണല്‍തിരകള്‍...
:(
മണലില്‍ ചെവി ചേര്‍ത്തു കിടക്കുമ്പോള്‍
ഒഴുകി വരുന്നുണ്ട്
മണ്ണിനടിയിലൂടൊരു ഗ്രാമം...
ആദ്യമായാണ് പകൽക്കിനാവനെ വായിക്കുന്നത്... ഇനി ഇടയ്ക്കൊക്കെ ഇതുവഴി വന്നോളാം :)
പൊട്ടന്‍!
ഒരിക്കല്‍ മുതികിലൊരു മലയും ചുമന്ന്
നാലുകാലില്‍ എയര്‍പോര്‍ട്ടില്‍ വരുമ്പൊ
അക്കരെകടക്കാന്‍ മതിയാവില്ലെടാ
നിന്റെയാ
പഴയ പാസ്പോര്‍ട്ട്...!
പകല്‍സേ കുട്ടാ ഇതിപ്പഴാ കണ്ടത്.വായിച്ചപ്പോള്‍ മിസ് ആയില്ലല്ലോ എന്ന സന്തോഷം. കലക്കീട്ടുണ്ട്‌ഡാ കവിത. മരുഭൂമിയിലെ ഉഷ്ണക്കാറ്റ് മനസ്സിലൊന്ന് ചുഴറ്റിയടിച്ചു :)
മാണിക്യം
കുമാരന്‍ | kumaran
സെറീന
വല്യമ്മായി
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
സന്തോഷ് പല്ലശ്ശന
shajkumar
വരവൂരാൻ
നരിക്കുന്നൻ
ശിഹാബ് മൊഗ്രാല്‍
അരുണ്‍ ചുള്ളിക്കല്‍
Sapna Anu B.George
പാവപ്പെട്ടവന്‍
കാട്ടിപ്പരുത്തി
kichu / കിച്ചു
hshshshs
shine അഥവാ കുട്ടേട്ടൻ
ദേവസേന
കണ്ണുകള്‍
നസീര്‍ കടിക്കാട്
നായരച്ഛന്‍
Deepa Bijo Alexander
സുജീഷ് നെല്ലിക്കാട്ടില്‍
ദ്രാവിഡന്‍
കനല്‍
അനിലന്‍
സാല്‍ജോҐsaljo
കെ ജി സൂരജ്
ബൈജു (Baiju)
വികടശിരോമണി
bilatthipattanam
നാടകക്കാരന്‍
അഞ്ജു പുലാക്കാട്ട്
സുല്‍ |Sul
Sukanya
വാഴക്കോടന്‍ // vazhakodan
പ്രയാണ്‍
സുനില്‍ പണിക്കര്‍
യൂസുഫ്പ
ഭൂതത്താന്‍
ഗുപ്തന്‍
കുളക്കടക്കാലം
.......മുഫാദ്....
Melethil
ശിവകാമി
ആഗ്നേയ
അഗ്രജന്‍
junaith
ബിനോയ്//HariNav
പ്രിയ കൂട്ടുകാരെ
സ്നേഹവും സന്തോഷവും
ഓരോ വരവും വായനയും എഴുത്തും ...
പകല്‍കിനാവന്‍ | daYdreaMer
"മണലിലെഴുതിയിടും,
ന്റെ ഉമ്മാന്നും.. ന്റെ മോളേന്നും…
വെയിലുകൊണ്ട് പഴുത്തുപോയ
കത്തുകള്‍ കാറ്റ് വന്നെടുത്തുപോകും..."
വളരെ നന്നായിരിയ്ക്കുന്നു മാഷേ.
ജ്യോനവന്‍ മാഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ന്റെ.. കിനാവുകാരാ.. ഇങ്ങനെ നെഞ്ചില്‍ കൊള്ളുന്ന കവിതകളെഴുതാതെ.. വായിച്ചുകഴിഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞു..
സത്യമായിട്ടും..
സുഖിപ്പിക്കാന്‍ പറഞ്ഞതല്ല..
ബാധ്യത ആയല്ലൊ :) ഇനീപ്പോ ഒരു പൊട്ടക്കവിത എഴുതാന്‍ പറ്റ്വൊ?
വെള്ളരിക്കയും തക്കാളിയുമിട്ട്
പച്ചയരച്ച് കടൂ വറുക്കുമ്പോഴും
ആമിനുമ്മ ദുആ ഇരക്കും.
'ന്റെ കുഞ്ഞാപ്പൂനെ കാത്തോളണേന്ന്'
കവിത വായിച്ചു കഴിഞ്ഞു; ചൊല്ലരങ്ങിൽ അതിന്റെ പാരായണവും കേട്ടു കഴിഞ്ഞപ്പോൾ, സത്യം സോദരാ, നിങ്ങളെയെന്റെ കൈയ്യിൽ കിട്ടിയിരുന്നേൽ കൊന്നു കളയുമായിരുന്നു. അത്രയ്ക്കു നിങ്ങൾ എന്നെ കരയിച്ചു.
ഒരോ നിമിഷങ്ങളും പെറുക്കിവെച്ച്
പണിതെടുക്കും കളിവീട്.
നോക്കരുതേയെന്ന് എത്ര പറഞ്ഞാലും
ഇടംകണ്ണെറിഞ്ഞ് കളിയാക്കിച്ചിരിക്കും
ഒട്ടകകൂട്ടുകാര്‍.
നമിച്ചു, ഓരോ വരികളും ഹൃദയത്തെ സ്പര്‍ശിച്ചു, നിന്റെ കവിതകളില്‍ ഇപ്പോള്‍ ഏറ്റവും ഇഷ്ടം ഇതിനോട് തന്നെ, ഓഡിയോ ഞാന്‍ കേട്ട് കൊണ്ടിരിക്കുന്നു.
ഓരോ പ്രവാസിയുടെയും ജീവിത ചിത്രം വരച്ചു ചേര്‍ത്തിരിക്കുന്നു ഓരോ വരികളിലും.
nalla kavitha
മണല്‍ കാറ്റിനേക്കാളും പോള്ളിക്കുന്നുണ്ടി വരികള്‍
സ്വപ്നങ്ങളില്‍ നിന്നും കുന്നുകള്‍ വഴിമാറട്ടെ
നന്നായി
മണലില്‍ ചെവി ചേര്‍ത്തു കിടക്കുമ്പോള്‍
ഒഴുകി വരുന്നുണ്ട്
മണ്ണിനടിയിലൂടൊരു ഗ്രാമം.
തിരിച്ചു പോകാന്‍ പാസ്പോര്‍ട്ട് ഉണ്ടോ കൈയ്യില്‍ ...
തകര്‍ത്തു കേട്ടോ ...
പൊട്ടന്‍!
ellaarum pottanmaarum pottikalum alle pakalkinaavaa.... allenkil nammal pinneyum kinaavu kaanumo?
...ജീവിക്കാന്‍ മറന്നു പോകുന്നവര്‍..
ഈ കത്ത് ഇവിടെയെത്താന്‍ ഇത്ര വൈകിയല്ലോ എന്നാണ് :(
മനോഹരം!
മണലില്‍ ചെവി ചേര്‍ത്തു കിടക്കുമ്പോള്‍
ഒഴുകി വരുന്നുണ്ട്
മണ്ണിനടിയിലൂടൊരു ഗ്രാമം.,....
‘മണലിൽ ചെവിചേർത്ത് കിടക്കുമ്പോൾ മണ്ണിനടിയിലൂടോരു ഗ്രാമം.’- നന്നായി. ആശംസകൾ.
നല്ല വരികൾ തന്നതിനു നന്ദി.
സന്തോഷപൂർവ്വം ഒരു......
ഒട്ടകം
നല്ല കവിത
ആഴമുളള വാക്കുകള്‍
മലയാളകവിതയിലും പോസ്റ്റൂ
kavitha kitty kandu vayichu kollaaam
aduthu varunna ethenkilum issuil kodukkam
thanks
ശ്രീ
രഞ്ജിത് വിശ്വം I ranji
ലേഖാവിജയ്
വയനാടന്‍
കുറുപ്പിന്‍റെ കണക്കു പുസ്തകം
Kasim sAk | കാസിം സാക്
മഷിത്തണ്ട്
ബൃഹസ്പതി jupiter
അനിത / ANITHA
suhura n majeed
നന്ദ
ശ്രീജിത്ത് :
നന്ദി കൂട്ടുകാരെ വായനക്കും അഭിപ്രായങ്ങള്‍ക്കും...
ബാലചന്ദ്രൻ ചുള്ളിക്കാട്:
വളരെ സന്തോഷം മാഷേ ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും...
അനില്‍ വേങ്കോട് : :) നന്ദി അനില്‍
പി എ അനിഷ്, എളനാട്.. :) സന്തോഷം അനീഷ്. മലയാള കവിതയില്‍ ഇടാം.
Prajeshsen.. വളരെ സന്തോഷം പ്രജേഷ് ഇതുവഴി എത്തിയതിനും അഭിപ്രായം അറിയിച്ചതിനും. എത് ലക്കത്തില്‍ വരുന്നു എന്ന് അറിയിക്കണേ... :)
വളരെ നന്നായിട്ടുണ്ട്
അഭിപ്രായം പറയുന്നില്ല മാഷേ..
ഈ ഒരു കാര്യത്തില്‍ നിങ്ങള്‍ രാജാവാ
enthaa ezhuthendath..ithiri vaiki ee vedhanippikkunna madhuram nukaraan
ചൊല്ലരങ്ങിൽ കേട്ടെങ്കിലും..
ഇതു വായിച്ചപ്പോഴാണു..
ഹൃദ്യമായി തോന്നിയത്..
നല്ല വരികൾ...
ആശംസകൾ.
പൊട്ടന്‍!
മണലിലെഴുതിയിടും,
ന്റെ ഉമ്മാന്നും.. ന്റെ മോളേന്നും…
വെയിലുകൊണ്ട് പഴുത്തുപോയ
കത്തുകള്‍ കാറ്റ് വന്നെടുത്തുപോകും..
:)
പൊട്ടന്‍!
മണലിലെഴുതിയിടും,
ന്റെ ഉമ്മാന്നും.. ന്റെ മോളേന്നും…
വെയിലുകൊണ്ട് പഴുത്തുപോയ
കത്തുകള്‍ കാറ്റ് വന്നെടുത്തുപോകും..
:)
പകല്‍ കിനാവാ,
വരികള്‍ ഇഷ്ട്മായി!
,ചൊല്ലരങ്ങിലൂടെ അതിന്റെ തീഷ്ണത അറിയാനും!
എല്ലാ ആശം സകളും!
ആശംസകള്‍ ... :)
ഒരിക്കല്‍ മുതികിലൊരു മലയും ചുമന്ന്
നാലുകാലില്‍ എയര്‍പോര്‍ട്ടില്‍ വരുമ്പൊ
അക്കരെകടക്കാന്‍ മതിയാവില്ലെടാ
നിന്റെയാ
പഴയ പാസ്പോര്‍ട്ട്...!
കൊള്ളാം....
Mahi
അരുണ്‍ കായംകുളം
the man to walk with
പാവത്താൻ
വീ കെ
mukthar udarampoyil
Mahesh Cheruthana/മഹി
Kasim sAk | കാസിം സാക് s
തൃശൂര്‍കാരന്‍.....
കൂട്ടുകാരെ,
നന്ദി,സ്നേഹം.. അഭിപ്രായങ്ങള്‍ക്ക്..
ഒരിക്കല്‍ മുതികിലൊരു മലയും ചുമന്ന്
നാലുകാലില്‍ എയര്‍പോര്‍ട്ടില്‍ വരുമ്പൊ
അക്കരെകടക്കാന്‍ മതിയാവില്ലെടാ
നിന്റെയാ
പഴയ പാസ്പോര്‍ട്ട്...!
nalla kavitha. thanks pakal..
Post a Comment