Wednesday, July 1, 2009

ഉറക്കം മുറിഞ്ഞവരുടെ തെരുവ്

വറുത്ത നിലക്കടലയുടെയും
വാടിയ മുല്ലപ്പൂവിന്‍റെയും
ഗന്ധമഴിച്ചുവെച്ച് നഗരമുറങ്ങുമ്പോഴും
ഉണ്ണാതെയുറങ്ങാതെയിരുപ്പുണ്ട്
ജനാലക്കു പിന്നിലൊരു വിരല്‍തുമ്പ്‌...

മരിച്ചവന്‍റെ ഫോട്ടോയ്ക്ക്‌ പിന്നില്‍
ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികള്‍,
ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകള്‍,
അവ മാത്രം അറിയുന്നുണ്ടാവണം
ഉറക്കം മുറിഞ്ഞ-
രണ്ടു കണ്ണുകളിലെ ഏകാന്തത.

ചായപ്പെന്‍സിലുകള്‍ നിറയെ വരഞ്ഞ ഭിത്തികളില്‍
ചിത്രശലഭങ്ങള്‍ ഒരു ചിറകില്‍ കടലും
മറു ചിറകില്‍ മരുഭൂമിയും കൊണ്ട്
പറക്കുവാന്‍ കഴിയാതുറഞ്ഞു പോകുന്നു.

ഇരുട്ട് മൂടിയ അഴികള്‍ക്കിടയിലൂടെ
അകന്നു പോകുന്നു,
വിജനമായ തെരുവും
നിശ്വാസങ്ങള്‍ മൂടിയ ഒരു മേല്‍ക്കൂരയും...
ജനാലക്കു പിന്നില്‍ മൌനത്തിന്റെ വിരലുകള്‍
ഭ്രാന്തിന്റെ ഇഴകള്‍ കൊണ്ട് ചിറകില്ലാത്ത
ഒരു പക്ഷിയെ തുന്നിയെടുക്കുന്നുണ്ട്.

എന്നിട്ടും, എന്‍റെ ദൈവമേ,
നഗരമേ, നക്ഷത്രമേ,
ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?

<>

'പുഴ ഓണ്‍ലൈന്‍ മാഗസിനില്‍ 'പ്രസിദ്ധീകരിച്ചത്

93 കൂട്ടുകാര്‍ എഴുതിയത്:

...പകല്‍കിനാവന്‍...daYdreaMer... said...

എന്നിട്ടും, എന്‍റെ ദൈവമേ,
നഗരമേ, നക്ഷത്രമേ,
ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?

junaith said...

ഉണ്ണാതെയുറങ്ങാതെയിരുപ്പുണ്ട്
ജനാലക്കു പിന്നിലൊരു വിരല്‍തുമ്പ്‌...

പോയി കിടന്നുറങ്ങാന്‍ ...പകല് കിനാവ് കാണണ്ടേ....

വാഴക്കോടന്‍ ‍// vazhakodan said...

അവ മാത്രം അറിയുന്നുണ്ടാവണം
ഉറക്കം മുറിഞ്ഞ-
രണ്ടു കണ്ണുകളിലെ ഏകാന്തത!

ചങ്ങാതീ നീ എത്ര മനോഹരമായാണ് ചിത്രം വരച്ചു കാട്ടിയത്. നിസ്സഹായാവസ്ഥയില്‍ ഉള്ളില്‍ തേങ്ങലുകളും വിഹ്വലതകലുമായി കഴിച്ചു കൂട്ടേണ്ടി വരുന്ന എത്രയോ കണ്ണുകള്‍ ......അവരുടെ എകാന്തതകളിലേക്ക് ഒന്നുപാളി നോക്കിയാല്പോലും എനിക്കും ഉറങ്ങാന്‍ കഴിയില്ല കൂട്ടുകാരാ ....നിസ്സഹായരായ പാവം മനുഷ്യര്‍ക്ക്‌ വേണ്ടി ഈ കവിത ഞാന്‍ എടുത്തോട്ടെ ???

ദീപക് രാജ്|Deepak Raj said...

അതെ കടല്‍ ഉറങ്ങാതിരിക്കുമ്പോള്‍ ദൈവം എങ്ങനെ ഉറങ്ങും. പക്ഷെ ഉറക്കം അര്‍ദ്ധ മരണം ആണ്...

Patchikutty said...

ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകള്‍...
മൌനം വ്യഖ്യാനിക്കട്ടെ.... മനോഹരം...ഒത്തിരി വാക്കുകള്‍ നിരത്തി ഭംഗി കളയുന്നില്ല.

Patchikutty said...

ഒരു കാര്യം:- ഇപ്പോ രാവിലെ ആറുമുപ്പത്‌...ആറുമണിക്കൂര്‍ മുന്പെന്നു പറഞ്ഞാല്‍.... അപ്പൊ രാവിലെ ജോലിക്കൊന്നും പോകണ്ടേ സഹോദരാ?

siva // ശിവ said...

ഞാനും പലപ്പോഴും ഇങ്ങനെയൊക്കെ ചിന്തിക്കുമായിരുന്നു.....

Prayan said...

great...!

കാസിം തങ്ങള്‍ said...

ഇഷ്ടമായി ഇതും.

ശ്രീഇടമൺ said...

എന്നിട്ടും, എന്‍റെ ദൈവമേ,
നഗരമേ, നക്ഷത്രമേ,
ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?

ഹൃദ്യം...*

Anonymous said...

നൈസര്‍ഗ്ഗികത എന്നൊരു വാക്ക് കവിതയെഴുതുന്നവര്‍ എന്നും ഓര്‍ക്കേണ്ടതാണ്. സ്വന്തം അനുഭവങ്ങളില്‍ നിന്നും പാകപ്പെടുന്ന വിത്തെടുത്ത് വിതക്കേണ്ട ഒന്നാണ് കവിത. ആ വിത നന്നാവും . ഇല്ലെങ്കില്‍ ഇതു പോലാവും. ബ്ലോഗ് കവിതകളില്‍ അലഞ്ഞ് തിരിഞ്ഞ് ആശയങ്ങള്‍ ഉണ്ടാക്കുകയും അതില്‍ നിന്നും രൂപപ്പെടുത്തുന്ന കവിതയും ഒരു നല്ല വായന പോലും ലഭിക്കാതെ കമന്റ് ബോക്സ് നിറയ്ക്കും. വായനക്കാരന്റെ തൊലിപ്പുറമേ തട്ടിക്കടന്നു പോകും. ബ്ലോഗില്‍ സജീവമായി കവിതകളെഴുതുന്ന മറ്റു ചില കവികളുടെ / കവിതളുടെ ചില വരികള്‍ അതേ പടി പകര്‍ത്തപ്പെട്ടിട്ടുണ്ട് താങ്കളുടെ ചില കവിതകളില്‍ അല്ലെങ്കില്‍ ഒട്ടുമിക്ക കവിതകളും അങ്ങനെ തന്നയാണ്.

ഒരു വിവാദം എന്റെ ലക്ഷ്യമല്ല. സജി/മിന്നാമിനുങ്ങുകള്‍ എന്നൊരാളുടെ ചരിത്രം ഓര്‍ത്തത് കൊണ്ടിത്രയും എഴുതി

നന്ദി

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

മരിച്ചവന്‍റെ ഫോട്ടോയ്ക്ക്‌ പിന്നില്‍
ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികള്‍,

അത് കലക്കി പകലാ
(എന്റെ ഉറക്കവും പോയി)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“ജനാലക്കു പിന്നില്‍ മൌനത്തിന്റെ വിരലുകള്‍
ഭ്രാന്തിന്റെ ഇഴകള്‍ കൊണ്ട് ചിറകില്ലാത്ത
ഒരു പക്ഷിയെ തുന്നിയെടുക്കുന്നുണ്ട്.“

നല്ല വരികള്‍, എനിക്കിഷ്ടമായി പകലാ.

സന്തോഷ്‌ പല്ലശ്ശന said...

നഗരം തളര്‍ന്നുറങ്ങുന്നതാവും അവള്‍ ഉറങ്ങിക്കോട്ടെ പകലാ...പകല്‍ പോലെ നീയുണര്‍ന്നിരിക്കണം അവള്‍ക്കുമേല്‍.... വരക്കണം അവളുടെ നഗ്നനോവുകള്‍....

നരിക്കുന്നൻ said...

“......ഉണ്ണാതെയുറങ്ങാതെയിരുപ്പുണ്ട്
ജനാലക്കു പിന്നിലൊരു വിരല്‍തുമ്പ്‌......”

പകലേ.. മനോഹരം... ഇനിയും നിന്റെ കിനാവുകളിൽ വരികൾ വിരിയുന്നതും കാത്തിരിക്കാം ഞാൻ.

വരവൂരാൻ said...

ചായപ്പെന്‍സിലുകള്‍ നിറയെ വരഞ്ഞ ഭിത്തികളില്‍
ചിത്രശലഭങ്ങള്‍ ഒരു ചിറകില്‍ കടലും
മറു ചിറകില്‍ മരുഭൂമിയും കൊണ്ട്
പറക്കുവാന്‍ കഴിയാതുറഞ്ഞു പോകുന്നു

എന്‍റെ നക്ഷത്രമേ.....ഇഷ്ടപ്പെട്ടു ഈ വരികൾ..

ആശംസകൾ..

ശിഹാബ് മൊഗ്രാല്‍ said...

തീക്ഷ്ണം...

ഇ.എ.സജിം തട്ടത്തുമല said...

മഹാകവികൾ കാളി കൂളി കാമന കീമന എന്നൊക്കെ എഴുതി വച്ചിട്ടു മുകളിൽ കവിത എന്നെഴുതി വച്ചാൽ അതു മഹാകാവ്യം! അർത്ഥവത്തായ വരികൾ! പിന്നെ വ്യാഖ്യാനങ്ങൾ!അനുകരണം! ....പിന്നെ അവാർഡ്, ഡൊക്ടറേറ്റ്‌!

പാവപ്പെട്ടവൻ അവന്റെ പരിമതികൾക്കുള്ളീൽ നിന്ന്‌ എന്തെഴുതിയാലും എത്ര നന്നായി എഴുതിയാലും അതു പൂജ്യം! അരാണാവോ കവിതയുടെ ഭരണഘടനയും പരിപാടിയും എഴുതി പിടിപ്പിച്ചിരിയ്ക്കുന്നത്‌? കവിതയ്ക്ക്‌ ആധികാരികപ്പട്ടം കിട്ടാൻ ആരുടെ പാദമാണാവോ കഴുകേണ്ടത്‌?

ചള്ളൂം പൊട്ടൂം എഴുതിക്കൊണ്ട്‌ പത്രമാഫീസുകളിൽ ചെന്നു തലചൊറിയുന്നവരുടേയും, പത്രമാസികാ ഓഫീസുകളിലെ പിയൂൺ (അതത്ര മോശം പണിയൊന്നുമല്ല, കേട്ടോ!)തൊട്ടു പത്രാധിപന്മാർവരെയുള്ളവരുടെ ബന്ധുക്കളുടേയും സ്ര്‌ഷ്ടിവൈകൃതങ്ങൾ അച്ചടി മഷി പുരണ്ടു വായനക്കാരനെ കോക്രികുത്തുന്നു. അവരാണു പിന്നെ കവിയരങ്ങുകളിലെ വിശിഷ്ടാതിഥികൾ.
തപാലിൽ അയക്കുന്നതു ഉൽകൃഷ്ടമോ അല്ലയോഎന്നു പോലും ആരാലും അറിയാതെ പത്രമോഫീസുകളിലെ ചവറ്റു കൊട്ടയിലും!

ഇപ്പോൾ രഹസ്യമായി കഫേയിൽചെന്നു ആരുടെയെങ്കിലും സഹായത്താൽ ഉള്ള ബ്ലോഗൊക്കെ വായിച്ചിട്ടൂ മോഷ്ടിച്ചെടുത്തു പത്രമാസികകളിൽ കൊടുക്കുന്നവരുടെ എണ്ണം പെരുകിവരികയാണ്.

പത്രമാഫീസുകളിൽ ഇരിയ്ക്കുന്നവർ ബ്ലോഗുകൾ കണാത്തതിനാലും ബ്ലോഗെഴുത്തുകാർ പത്രമാസികകൾ വായിക്കാത്തതിനാലും ചിലർ എഴുത്തുകാരായി വിലസുന്നു! അതിൽ ചിലരോ ബ്ലോഗെഴുത്തിനെ പരിഹസിയ്ക്കുന്നു!

കമ്പ്യൂട്ടറും കീബോർഡും ടൈപ്പിംഗും ഒക്കെ തങ്ങൾക്കു വഴങ്ങാത്തതാണെന്നു തെറ്റിദ്ധരിച്ച്‌ ഒന്നു ബ്രൌസു ചെയ്യാൻ പോലും പഠിയ്ക്കാൻ ശ്രമിയ്ക്കാതെ നെറ്റെഴുത്തുകാരോട്‌ അസൂയ പുലർത്തുന്ന ഇവർ അറിയേണ്ട ഒരു വസ്തുത ബ്ലോഗിൽ എഴുതുന്നതു നാലാളു ഒന്നു ഓടിച്ചെങ്കിലും വായിക്കപ്പെടുന്നുണ്ട്‌ എന്നുള്ളതാണ്.

ആനുകാലികങ്ങളിൽ വരുന്നത്‌ ആ പ്രൂഫ് റീഡറും ഡി.റ്റി.പി എടുക്കുന്ന പയലും കഴിഞ്ഞാൽ ഇന്നെത്ര പേർ വായിക്കപ്പെടുന്നുണ്ടെന്നു ഈ മഹാപ്രതിഭകൾ ആത്മ പരിശോധന നടത്തണം.

ഇനി ബ്ലോഗെഴുതിയാൽ പണം കിട്ടില്ലെന്നു ചിലർ പറയുന്നതു കേൾക്കാം. ചുമ്മാ ആളാകാനാ. നടത്തിക്കൊണ്ടു പോകാൻ തന്നെ പ്രയാസപ്പെടുന്ന ഈ ആനുകാലികങ്ങൾ പലതും പ്രതിഫലമല്ല .......... (ഡാഷ്)ആണു കൊടുക്കുന്നത്‌! പൈസ അങ്ങോട്ടു കൊടുക്കണം പ്രസിദ്ധീകരിയ്ക്കാൻ!

ബ്ലോഗുകാർ ഒക്കുന്ന പോലെയൊക്കെയേ എഴുതുന്നുള്ളൂ....ആരെങ്കിലും വായിച്ച്‌ ഇഷ്ടപ്പെടുന്നോ എന്നു നോക്കിയാൽ മതി. എഴുതുന്നതു സഭ്യവുമായിരിയ്ക്കണം. അത്ര തന്നെ!

ഒരു അനോണി കമന്റു കണ്ടു പ്രകോപിതനായതാണ്; ചുമ്മാ.....

കവിത നന്നായിട്ടുണ്ട്‌

shams said...

നന്നായിരിക്കുന്നു.

Sukanya said...

വറുത്ത നിലക്കടലയുടെയും വാടിയ മുല്ലപ്പൂവിന്റെയും ഗന്ധമുള്ള നഗരം!
ഇത്രയും സൂക്ഷ്മമായി ? !

കാപ്പിലാന്‍ said...

പകലന്‍ ദുബായിലെ വീട്ടില്‍ ഉറക്കം വരാത്ത രാത്രിയില്‍ എന്തേ താന്‍ മാത്രം ഇതുവരെ ഉറങ്ങിയില്ല ? എന്ന കവി മനസിന്റെ വിഹ്വലതയാണ് കവിതയില്‍ കാണുന്നത് .രാപകലോളം പണിയെടുക്കുന്ന പകലില്‍ കിനാവ്‌ ( ഉറക്കം തൂങ്ങുന്ന ) കാണുന്ന ഒരു കവി , ഈ പ്രപഞ്ചതോടും പ്രപഞ്ച സൃഷ്ടാവായ ദൈവത്തോടും ചോദിക്കുകയാണ് , അല്ലയോ ദൈവമേ , കണ്ണു തുറക്കാത്ത ദൈവമേ നിനക്ക് മാത്രം എപ്പോഴും എങ്ങനെ ഇങ്ങനെ ഉറങ്ങാന്‍ കഴിയുന്നു ? എന്നെപ്പോലെ ഉള്ളവരുടെ ദുഃഖങ്ങള്‍ നീ കാണുന്നില്ലേ ?
ഈ കവിത വായിച്ചപ്പോള്‍ ഒരു ഭയപ്പെടുത്തുന്ന തോന്നലാണ് എന്നില്‍ ഉളവാക്കിയത് .

മരിച്ചു പോയ ആളിന്റെ ചിത്രത്തിന് പിന്നില്‍ ഇണ ചേരാന്‍ മടിക്കുന്ന പല്ലി , ഭയാനകതയുടെ ആക്കം കൂട്ടുന്നു . കൂടാതെ ആദ്യ വരികളില്‍ തന്നെ പറയുന്ന

വറുത്ത നിലക്കടലയുടെയും
വാടിയ മുല്ലപ്പൂവിന്‍റെയും
ഗന്ധമഴിച്ചുവെച്ച് നഗരമുറങ്ങുമ്പോഴും
ഉണ്ണാതെയുറങ്ങാതെയിരുപ്പുണ്ട്
ജനാലക്കു പിന്നിലൊരു വിരല്‍തുമ്പ്‌...
ഇതില്‍ വിരല്‍ തുമ്പിനു ധാരാളം കഥകല്‍ പറയുവാനുണ്ട് . വാടിയ മുല്ലപ്പൂ എന്ന വാക്കുകള്‍ കൊണ്ട് കവി ഉദ്ദേശിക്കുന്നത് ദുബായിലെ ബാറുകളില്‍ നില്‍ക്കുന്ന പെണ്ണുങ്ങളുടെ മുടിയിലെ മുല്ലപ്പൂക്കളെ ആണ് .

ഇങ്ങനെ സ്വന്തം മനസിനോടും , ദൈവത്തോടും , സമുഹത്തോടും പ്രതികരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന ഒരു കവിത അടുത്ത കാലത്തൊന്നും ഞാന്‍ വായിച്ചിട്ടില്ല .

മുകളില്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ കൊണ്ട് തന്നെ , അനോണിയുടെ ആ കമെന്റിനു യാതൊരു വിധ അര്‍ത്ഥങ്ങളും ഇല്ലാന്ന് ഞാന്‍ അറിയിക്കട്ടെ . മിന്നാമിന്നി / സജിയുടെ കഥ എല്ലാവര്‍ക്കും അറിയാം . ഞാന്‍ അതൊന്നും ഇവിടെ ആവര്‍ത്തിക്കുന്നില്ല .

അരുണ്‍ ചുള്ളിക്കല്‍ said...

:-)

Benny John said...

is this Mr.Kappilan ;)

Benny John said...

http://3.bp.blogspot.com/_yFYm3TyTw4Q/SJTu11ZRm7I/AAAAAAAAAEQ/pCC-yi4HrAg/s400/saji%2Bkaappilan%2Bidivaal.jpg

അരുണ്‍ ചുള്ളിക്കല്‍ said...

എല്ലാം വായിക്കാറുണ്ട് എന്നു ഞാന്‍ അവകാശപ്പേടുന്നില്ല. എങ്കിലും ഈ വരികളോ ആശയമോ എന്റെ വായനയില്‍ ഞാന്‍ കണ്ടിട്ടില്ല. പകലന്‍ ഉറങ്ങാതിരുന്നിട്ടുള്ളത് എനിക്കറിയാം, പുഴക്കിപ്പുറം നില്‍ക്കുന്നത് എഴുതുമ്പോള്‍ ഈ നഗരവും, ദൈവവും ഒക്കെ ഉറങ്ങുകയാണു. വാടകവീട് എന്ന ഒറ്റക്കവിത മതി പകലന്‍ എഴുതുന്നതില്‍ അനുഭവത്തിന്റെ വിത്തുണ്ടോ എന്നറിയാന്‍. വെറുതേ വായിച്ചു പോകുന്നവനു എന്തും പറയാം. പിന്നെ തനിക്കുണ്ടാകുന്ന അനുഭവം മറ്റൊരാള്‍ക്ക് ഉണ്ടായികൂടെന്നില്ല. പിംഗലയും കരുണയും മഗ്ദലേനമറിയവും പരസ്പരം കോപ്പിയടിച്ചതായിരിക്കുമല്ല്യോ? അല്ലെങ്കില്‍തന്നെ ഊരും പേരുമില്ലാത്തവനു മറുപടി പറഞ്ഞ എന്നെ വേണം തല്ലാന്‍.

shajkumar said...

ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?

നൌഷാദ് ചാവക്കാട് said...

നല്ല വരികള്‍. ആശംസകള്‍

കാപ്പിലാന്‍ said...

വറുത്ത നിലക്കടലക്കും , മുല്ലപ്പൂവിനും കഥകള്‍ പറയുവാനുണ്ട് എന്ന് പറഞ്ഞുവല്ലോ :) . ജുമൈര ‍ബീച്ചില്‍ നിലക്കടല വില്‍ക്കുന്ന കാസര്‍കോട്കാരന്‍ അഹമ്മദ് കുട്ടിയും കരാമയിലെ കലവറയില്‍ ബിയര്‍ സപ്ലൈ ക്കാരി സിലോണി ഫാത്തിമയുടെ മുടിയിഴയിഴയില്‍ തിരുകിയ മുല്ലപ്പൂവും തമ്മില്‍ ഉള്ള ദൂരം .അതാണ്‌ പ്രധാനമായും കവിയുടെ മനസിനെ അലട്ടുന്നത് .

ചാണക്യന്‍ said...

“മരിച്ചവന്‍റെ ഫോട്ടോയ്ക്ക്‌ പിന്നില്‍
ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികള്‍,
ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകള്...”

പകലേ..ഈ കിനാവുകള്‍ പെരുത്തിഷ്ടായി..

Thallasseri said...

കവിത വളരെ ഇഷ്ടപ്പെട്ടു. ഉള്ളിലുള്ള നീറ്റല്‍ വരികളിലുണ്ട്‌. പിന്നെ, നൈസര്‍ഗികതയെപ്പറ്റി ആധികാരികമായി പറയാന്‍ കഴിയുന്നവര്‍ പറയട്ടെ.

Kasim sAk | കാസിം സാക് said...

നല്ല വരികള്‍,നന്നായിരിക്കുന്നു.

ശ്രദ്ധേയന്‍ said...

greeeaattt..!!!

ദേവസേന said...

"ജനാലക്കു പിന്നില്‍ മൌനത്തിന്റെ വിരലുകള്‍
ഭ്രാന്തിന്റെ ഇഴകള്‍ കൊണ്ട് ചിറകില്ലാത്ത
ഒരു പക്ഷിയെ തുന്നിയെടുക്കുന്നുണ്ട് "
പകലേ,
‘നിന്റെ അക്ഷരങ്ങള്‍ സര്‍വ്വാശ്വൈര്യങ്ങളും നിറഞ്ഞുയരുന്ന പക്ഷിയാവട്ടെ‘. മംഗളങ്ങള്‍.

സജിം തട്ടത്തുമലക്കും സലാം.

ശ്രീ said...

പതിവു പോലെ നല്ല വരികള്‍, മാഷേ.

T.A.Sasi said...

ആരെങ്കിലും എഴുതുകയോ
എഴുതാതിരിക്കുകയോ ചെയ്യട്ടെ.
ഇത് നമ്മള്‍ തന്നെ ഉടമയും
പത്രാധിപരും കവിയും ആകുന്ന
ഒരു കാര്യം അല്ലെ.
ബ്ലോഗിലെ എഴുത്തിനെ
വെറുതെ വിടുക.

പാവപ്പെട്ടവന്‍ said...

അടുത്ത രാത്രിയുടെ ചൂളംവിളി തറഞ്ഞോര്‍ക്കുന്ന അശ്വസ്ഥതകള്‍, നനവാര്‍ന്ന മിഴികള്‍, എല്ലാം ഒരു വെറും ചിത്രം,ജീവിതത്തിന്‍റെ വെറും ചിത്രം

സെറീന said...

തെരുവിന്‍റെ വിജനതയിലെയ്ക്ക് നോക്കി
ഉറക്കം മുറിഞ്ഞിരിയ്ക്കുന്നതിന്‍റെ
വേവെനിയ്ക്കറിയാം...
നല്ല കവിത.

.......മുഫാദ്‌.... said...
This comment has been removed by the author.
.......മുഫാദ്‌.... said...

ഉറങ്ങുന്ന നഗരം,നക്ഷത്രം..(ദൈവം..?)....ഉറങ്ങാതെ...ഉണ്ണാതെ....അലയടിച്ചുയരുന്നൊരു കടല്‍ ... ...കൂട്ടായി(ഉണ്ടാവുമാകും) ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികള്....വഴി തിരയുന്ന ഉറുമ്പുകള്....
ഹൃദയത്തില്‍ ചില വിള്ളലുകള്‍ തീര്‍ക്കുന്നുണ്ട് ഓരോ വരികളും....ഇപ്പോള്‍ അടുത്താണ് പകലിനെ വായിക്കാന്‍ തുടങ്ങിയത്...വായിക്കുന്തോറും അടുപ്പം കൂടുന്നു...

Anonymous said...

pakaLkkinavilakkadymayanuu..

Anonymous said...

മരിച്ചവന്‍റെ ഫോട്ടോയ്ക്ക്‌ പിന്നില്‍
ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികളും
ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകളും
ചായപ്പെന്‍സിലുകള്‍ നിറയെ വരഞ്ഞ ഭിത്തികളും
ഒരു ചിറകില്‍ കടലും
മറു ചിറകില്‍ മരുഭൂമിയും കൊണ്ട്
പറക്കുവാന്‍ കഴിയാതുറഞ്ഞു പോകുന്ന ചിത്രശലഭങ്ങളും....

ഭംഗിവാക്കുകള്‍ക്കപ്പുറം ഹ്രൃദയത്തെത്തൊടുന്ന വരികള്‍.... സ്നേഹത്തോടെ...

girishvarma balussery... said...

വളരെ ഇഷ്ടമായി. നമ്മള്‍ നിറച്ച് ഉണ്ണുമ്പോഴും ദിവസങ്ങള്‍ പട്ടിണി കിടക്കുന്നവര്‍ , സമൃദ്ധിയില്‍ ഉറങ്ങുമ്പോള്‍ , ആരെയോ കാത്തിരുന്നു ഉറങ്ങാതിരിക്കുന്നവര്‍ . ചങ്കില്‍ കെട്ടിയപോലെ ഒരവസ്ഥ .. വായിച്ചിട്ട്.

കുഴൂര്‍ വില്‍‌സണ്‍ said...

നിന്റെ നോട്ടത്തിലെ കവിത ഫോട്ടോകളില്‍ കണ്ട് അസൂയ തോന്നിയിട്ടുണ്ട്.

വരികളില്‍ നീ നിറയുന്നില്ല എന്ന തോന്നലും പറഞ്ഞിട്ടുണ്ട്.

ഇതങ്ങനെയല്ല.

ചങ്ക് പൊട്ടുന്ന ആത്മാര്ത്ഥതയുണ്ട് ഇതില്. നിന്നെ പോലെ

പി എ അനിഷ്, എളനാട് said...

എന്നിട്ടും, എന്‍റെ ദൈവമേ,
നഗരമേ, നക്ഷത്രമേ,
ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?

എഴുതിപ്പിടിപ്പിച്ചതല്ല ഇത്
എഴുതിപ്പോയതാണ് അല്ലേ
നല്ല ഭാഷയുണ്ട്
സമകാലികകവിതയില്‍ ഇട്ടിട്ടുണ്ട്
www.samakaalikakavitha.blogspot.com
സ്നേഹം

sandeep salim (Sub Editor(Deepika Daily)) said...

സത്യം പകല്‍ നിങ്ങളെന്റെ ഉറക്കം നഷ്ടപ്പെടുത്തി..... വല്ലാതെ അസ്വസ്ഥമാക്കുന്ന വരികള്‍....
സ്‌നേഹപൂര്‍വം
സന്ദീപ്‌ സലിം

കണ്ണനുണ്ണി said...

സുഖമായി കിടന്നുറങ്ങുന്ന ഒരു രാവിലും ഉറക്കം നഷ്ടപെട്ട നിസ്സഹായരെ പറ്റി ഞാന്‍ ഓര്‍ത്തിട്ടില്യ..
ഇപ്പൊ ഈ കവിത ഇത്തിരി കുറ്റബോധം പകരുന്നു അത് കൊണ്ട് തന്നെ..
വളരെ നന്നായി മാഷേ

ദ്രാവിഡന്‍ said...

ഒറ്റ കണ്ണാല്‍ കവിതയും മറ്റേ കണ്ണാല്‍ പടവും
ഒരു ചിറകില്‍ കടലും മറു ചിറകില്‍ മരുഭൂമിയും
ഉറഞ്ഞു പോകാതെ ഉയര്‍ന്നു പറക്കട്ടെ ഈ ചിത്രശലഭം
കൊള്ളാം ഒറ്റ കണ്ണാ ..
പുഴക്കിപ്പുറം നിന്നപ്പോള്‍ കിട്ടാതിരുന്നത്
ഈ തെരുവില്‍ നിന്നപ്പോള്‍ കിട്ടി.
പടച്ചു ഉണ്ടാക്കിയത് അല്ലാ, പരുവപെട്ടു
ഉണ്ടായതാണ് ഈ കവിത.
ആശംസകള്‍.

kichu said...

urangathirikkunna kadale.....

oru nalla urakkam aasamsikkatte...

:):)

നിലാവ് said...

ഈ പ്രതീകങ്ങളെ ഞാനെന്റെ നെഞ്ചോടു ചേര്‍ക്കട്ടെ ...

ഉറക്കം മുറിഞ്ഞ ആ രണ്ടു കണ്ണുകളിലെ ഏകാന്തത .
അത് മരിച്ചവന്‍റെ ഇണയുടെതാണെങ്കില്‍

ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകള്‍

അവളുടെ അടക്കി വെക്കേണ്ടി
വരുന്ന അവളുടെ വികാര വിചാരങ്ങള്‍ .. ആണെകില്‍

അതെന്നെ വല്ലാതെ വീര്‍പ്പു മുട്ടിക്കുന്നു ..

പി.സി. പ്രദീപ്‌ said...

"എന്നിട്ടും, എന്‍റെ ദൈവമേ,
നഗരമേ, നക്ഷത്രമേ,
ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?"
എത്ര ശരിയാണ്. ഇഷ്റ്റപ്പെട്ടു വരികളും ആശയവും.

...പകല്‍കിനാവന്‍...daYdreaMer... said...

വായനക്കും അഭിപ്രായങ്ങള്‍ക്കും എല്ലാ കൂട്ടുകാര്‍ക്കും നന്ദി, സ്നേഹം , സന്തോഷം..

വയനാടന്‍ said...

"ജനാലക്കു പിന്നില്‍ മൌനത്തിന്റെ വിരലുകള്‍
ഭ്രാന്തിന്റെ ഇഴകള്‍ കൊണ്ട് ചിറകില്ലാത്ത
ഒരു പക്ഷിയെ തുന്നിയെടുക്കുന്നുണ്ട്."

ഒന്നു കാതൊർത്തു ഇപ്പോൾ കേൾക്കാമെനിക്കു, ആ പക്ഷിയുടേ പിറക്കാതെ പോയ ചിറകടിയൊച്ചകൾ.

കനല്‍ said...

പകലന്‍ നല്ലൊരു കവിത ബ്ലോഗിലിട്ടിട്ടുണ്ടെന്ന് പിന്നാമ്പുറങ്ങളില്‍ ആരോ പറയുന്നത് കേട്ടിരുന്നു.

കവിതയല്ലേ നമുക്ക് ദഹിക്കൂലാന്ന് കരുതി, ഞാനിങ്ങോട്ട് വന്നില്ല...

പക്ഷെ വിരസത നിറഞ്ഞ ഏതോ നിമിഷത്തില്‍ അലസമായി മൌസിനെ മൂവ് ചെയ്യിച്ച്, ലിങ്കുകള്‍ കടന്ന് ഞാനിവിടെയെത്തി. ഒരു കവിത വായിച്ചു .. വളരെ നാളുകള്‍ക്കു ശേഷം .. നന്ദി

കുമാരന്‍ | kumaran said...

വളരെ മനോഹരം.

ലേഖാവിജയ് said...

ഉറക്കം മുറിഞ്ഞവളുടെ തെരുവ് അല്ലേ?കവിത ഇഷ്ടമായി.

കിലുക്കാംപെട്ടി said...

നവംബറിനു ശേഷം ഇന്നാണ് ഞാന്‍ ബൂലോകത്തിലേക്കു വന്നത്.എവിടെ തുടങ്ങണം എന്നു ആലോചിച്ചു നിന്നിട്ട് ഞാന്‍ ഒടുവില്‍ ഇട്ട പൊസ്റ്റിന്റെ കമന്റ്സില്‍ പോയി.അവിടുന്നു നേരേ വന്നത് ഇവിടെക്കാണ്.

വാല്ലാതെ അങ്ങു തേങ്ങിപോയി മനസ്സ്.
“ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകള്‍,
അവ മാത്രം അറിയുന്നുണ്ടാവണം
ഉറക്കം മുറിഞ്ഞ-
രണ്ടു കണ്ണുകളിലെ ഏകാന്തത“

എല്ലാം നഷ്ടപ്പെട്ട ഒരു അമ്മയെ നോക്കി നില്‍ക്കുന്ന, വര്‍ണ്ണ ചിറകുകള്‍ ഭാരത്താല്‍ ഉയര്‍ത്താന്‍ വയ്യാതായിപ്പോയ ഒരുപാടു കുഞ്ഞുങ്ങളേ ഈ കവിതയിലൂടെ ഞാന്‍ കാണുന്നു.

എത്ര പറഞ്ഞാലും തീരുന്നില്ല എനിക്കു പറയാനുള്ളതു ഞാന്‍ ഈ വരികല്‍ക്കുള്ളില്‍ കണ്ടത്.

നന്നായി അവതരിപ്പിച്ചിരിക്കുന്നു.

കിനാവ് said...

ചിത്രശലഭങ്ങള്‍ ഒരു ചിറകില്‍ കടലും
മറു ചിറകില്‍ മരുഭൂമിയും കൊണ്ട്
പറക്കുവാന്‍ കഴിയാതുറഞ്ഞു പോകുന്നു....

ഒന്നും പറയാന്‍ കഴിയാതെ ഉറഞ്ഞുപോകുന്നു മരുഭൂമിക്കും കറടലിനുമിടയില്‍ ...

വിജയലക്ഷ്മി said...

aazhathhil irangichellunna ,chellendunna varikal..nalla kavitha.

shine അഥവാ കുട്ടേട്ടൻ said...

ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?

Good Lines!

khader patteppadam said...

കവിത വായിച്ചു.താങ്കളില്‍ നിന്നും കൂടുതല്‍ നല്ല രചനകള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു.

സുല്‍ |Sul said...

ഇഷ്ടായി മച്ചൂ മൊത്തം...

-സുല്‍

Jijo said...

ആത്മാവിനെ കുത്തി മുറിവേല്‍പ്പിക്കുന്ന വരികള്‍. ഓരോ തവണ വായിക്കുമ്പോഴും കണ്ണിലുറയുന്ന ബാഷ്പബിന്ദുക്കളില്‍ തെളിഞ്ഞു വരുന്ന കറുത്ത ചിത്രം.

ആ ചിത്രശലഭങ്ങള്‍ ആത്മാവിണ്റ്റെ വിങ്ങലായ്‌ മാറുന്നു. നിറങ്ങളില്‍ നിന്നും മരുഭൂമിയിലേക്ക്‌ ഒരു മരണദൂരം മാത്രം. ദൈവം ഉറങ്ങുന്നുവോ?

ഉറക്കമില്ലാത്ത കണ്ണൂകള്‍ എനിക്കു പകറ്‍ന്നു തന്നതിന്‌ നന്ദി പറയാന്‍ കഴിയില്ല പകല്‍കിനാവാ! താങ്കള്‍ക്ക്‌ എണ്റ്റെ നന്ദിയില്ല. എങ്കിലും ഒന്നു മാത്രം പറയുന്നു. ഇനിയും കരയാന്‍ ഞാന്‍ വരും.

the man to walk with said...

ishtaayi

ജ്വാല said...

വളരെ നല്ല കവിത.

Rafeek Wadakanchery said...

...........ഞാനെങ്ങനെ ഉറങ്ങാതിരിക്കും ...നന്നായിട്ടുണ്ട് പകലാ,,,

rAmAnAn said...

nagaram urangukayalla...
urakkam nadikkukayaanu....

Sureshkumar Punjhayil said...

namukku urangan vendi koodiyalle Kadal urangathirikkunnathu...!!

Manoharam, Ashamsakal...!!!

hAnLLaLaTh said...

..ഒരുപാടു തവണ വന്നു പോയതാണ്...
ആവര്‍ത്തിച്ചു വായിച്ചിട്ടും എനിക്കീ കവിത മറ്റുക്കുന്നില്ല...

..അഭിപ്രാ‍യം പറയാന്‍ വാക്കുകള്‍ ഒന്നുമില്ല..
നന്ദി..ഇതിവിടെ തന്നതിന്..

സായന്തനം said...

pakaletta, sukham thanne?

Kavitha valare nannayi..asooya thonnunnu, engane oru kavitha enikku ezhuthan kazhiyillallo ennorthu...

Bindhu Unny said...

ഉറങ്ങാതിരിക്കുന്നവരെ നോക്കി ഉറക്കമിളക്കേണ്ട കാര്യമില്ലെന്ന് ദൈവം വിചാരിക്കുന്നുണ്ടാവും. നാളെ വിശ്രമമില്ലാതെ ആവലാതികള്‍ കേള്‍ക്കുകയും പരിഹാ‍രം കാണാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതല്ലേ.
:-)

THE LIGHTS said...

മനോഹരമായ എഴുത്ത്

murarisambhu said...

നഗരമേ, നക്ഷത്രമേ,
ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?

nannaayirikkunnu

കനല്‍ said...

അല്ലേ.. ആ തലക്കെട്ടിലെന്തിനാണ്
M8 ന്റെ ബോള്‍ട്ടൂരി M16 ന്റെ നട്ടിനൊല്‍പ്പം വച്ചിരിക്കുന്നത്?
ആ നട്ട് പറയുന്നത് കേട്ടു

“മോനെ നീ ശിശുവാ..., പോയി നെന്റെ വല്യുപ്പാനെ വിളിച്ചോണ്ട് വാടാന്ന്”

സബിതാബാല said...

നല്ല വരികള്‍.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഈ കവിതയെപറ്റി ഒരു അഭിപ്രായം എങ്ങിനെ പറയുമെന്ന സംശയത്തിൽ ..പക്ഷെ ഒന്ന് മാത്രം പറയട്ടെ.. ഒരുപാട് ഇഷ്ടമായി..

ഹൈദര്‍ തിരുന്നാവായ said...

good..,

അഭിജിത്ത് മടിക്കുന്ന് said...

"മരിച്ചവന്‍റെ ഫോട്ടോയ്ക്ക്‌ പിന്നില്‍
ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികള്‍,
ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകള്‍,
അവ മാത്രം അറിയുന്നുണ്ടാവണം
ഉറക്കം മുറിഞ്ഞ-
രണ്ടു കണ്ണുകളിലെ ഏകാന്തത."
മനോഹരമായ വരികള്‍..ആശംസകള്‍.

ഇര said...

നല്ല കവിത...
കവിതയുടെ പിത്ര്‌ത്വം തിരഞതു കണ്ടു...
ഞാൻ കുറെ കാലമായി ഇവിടെ വരാൻ തുടങ്ങിയിട്ട്..സംശയങ്ങൾ ഒക്കെ വെറുതെയാ‍

സനാതനൻ | sanathanan said...

nice !

Anonymous said...

goood one chettayiiiii

വികടശിരോമണി said...

ഏതു ദൈവങ്ങൾക്കാണ് ഈ കവിത വായിച്ചിട്ട് ഉറങ്ങാൻ കഴിയുക?
ഒരു ചിറകിൽ കടലും മറുചിറകിൽ മരുഭൂമിയും കൊണ്ടു പറക്കാനാവാത്ത ശലഭത്തിന്റെ രൂപകമാണ് എന്നെ പിടിച്ചുകുലുക്കിക്കളഞ്ഞത്.
പകലേ,
ഈ 12:35ന് താനെന്റെ ഉറക്കം ചീന്തിക്കളഞ്ഞല്ലോ….

Sayuri said...

ജനാലക്കു പിന്നില്‍ മൌനത്തിന്റെ വിരലുകള്‍
ഭ്രാന്തിന്റെ ഇഴകള്‍ കൊണ്ട് ചിറകില്ലാത്ത
ഒരു പക്ഷിയെ തുന്നിയെടുക്കുന്നുണ്ട്.

nice

പള്ളിക്കുളം.. said...

താങ്കളുടെ കവിതകൾ ഫ്രയിമുകളാണെന്നു ഞാൻ പറയും...
കവിതയുടെ ഒറ്റക്കണ്ണു തുളഞ്ഞുകയറിയ കാഴ്ചകളെന്ന് വീണ്ടും പറയും..

പണ്യന്‍കുയ്യി said...

നമുക്കുറങ്ങാം മൂടി പുതച്ചുരങ്ങാം

Prajeshsen said...

urangathirikkam kuttukara
divaswapnam kandirikkam

nice post'.............

സ്നേഹതീരം said...

മനസ്സിൽ തട്ടുന്ന വരികൾ. അഭിനന്ദനങ്ങൾ.

പണ്യന്‍കുയ്യി said...

സംഗതി വന്നിട്ടുണ്ട്

പണ്യന്‍കുയ്യി said...
This comment has been removed by the author.
സ്മൃതിപഥം said...

kavithakal vaayikkumbol pazhaya chullikatum.....kgs um aatturum.......punarjjanikkunnu..........keep it up.........all the best

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ കൂട്ടുകാരെ...ഒത്തിരി സന്തോഷം
നന്ദി, ഈ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും വിമര്‍ശനങ്ങള്‍ക്കും.
തുടര്‍ന്നും നിങ്ങളുടെ ഈ വിലയേറിയ വാക്കുകളും വായനയും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം

പകല്‍കിനാവന്‍

കെ ജി സൂരജ് said...

"ചായപ്പെന്‍സിലുകള്‍ നിറയെ വരഞ്ഞ ഭിത്തികളില്‍
ചിത്രശലഭങ്ങള്‍ ഒരു ചിറകില്‍ കടലും
മറു ചിറകില്‍ മരുഭൂമിയും കൊണ്ട്
പറക്കുവാന്‍ കഴിയാതുറഞ്ഞു പോകുന്നു"

ക ല ക്കി ...

ഗുപ്തന്‍ said...

നല്ല കവിത. കാണാന്‍ വൈകി

lost... said...

കവിത നന്ന്. പക്ഷെ എവിടൊക്കെയോ ഒരു 'സെറീന'ത്തം കാണുന്നപോലെ! വായന എഴുത്തിനെ സ്വാധീനിക്കുന്നുണ്ടെന്ന് എവിടെയോ മറുപടി എഴുതിയിരുന്നത് വായിച്ചു. അതാവുമോ?
അല്ലെങ്കില്‍ പിന്നെ എന്റെ (കവിതാ)വായനയുടേതുമാവാം.