Monday, October 25, 2010

നട്ടുച്ചക്ക്

നട്ടുച്ചക്ക്
ആരോ മുറിച്ചിട്ട മരത്തിലെ
ഉണങ്ങിയ ഇലമറവില്‍
പേരറിയാപക്ഷി
വെയില്‍ കൊത്തിപ്പെറുക്കുന്നു.

നഗരത്തിരക്കിലെ പാതിചാരിയ
ജനാലക്കു പിന്നിലൊരുവള്‍
പുറത്തേക്ക് നോക്കി
നെടുവീര്‍പ്പുകള്‍ കൊണ്ട്
മുറിനിറക്കുന്നു.

താഴെ
ഏതു വഴിയിലൂടെ
എങ്ങോട്ട് തിരിയണമെന്ന്
വിശപ്പുകൊണ്ട്
വേവലാതിപ്പെടുന്നുണ്ടൊരുവന്‍.

പകലില്‍ പഴുത്ത നിന്‍റെ നോട്ടം
കനത്തു കനത്തു വരുമ്പോ
തൊണ്ട നനയ്കാന്‍
ഒരു കവിള്‍ വെള്ളം
ചോദിച്ചേക്കാമവന്‍.

ഇലമറവിലിരുന്ന പക്ഷി
ഉറക്കം പിടിക്കുമ്പോഴേക്കും
തെരുവിന്റെ ഓരം പറ്റി
ഒരു വിലാപയാത്ര
കടന്നു പോയേക്കാം.

****

37 കൂട്ടുകാര്‍ എഴുതിയത്:

UdayN said...

ജനാലക്കു പിന്നിലൊരുവള്‍
നെടുവീര്‍പ്പുകള്‍ കൊണ്ട്
മുറിനിറക്കുന്നു.

ithinum maatram neduveerppo!

yousufpa said...

ഇലമറവിലിരുന്ന പക്ഷി
ഉറക്കം പിടിക്കുമ്പോഴേക്കും
തെരുവിന്റെ ഓരം പറ്റി
ഒരു വിലാപയാത്ര
കടന്നു പോയേക്കാം.
സ്വാർഥതയ്ക്കൊരു പര്യായം ഒപ്പം നെടുവീർപ്പുകൾക്കും.

Bindhu Unny said...

"താഴെ
ഏതു വഴിയിലൂടെ
എങ്ങോട്ട് തിരിയണമെന്ന്
വിശപ്പുകൊണ്ട്
വേവലാതിപ്പെടുന്നുണ്ടൊരുവന്‍."

അയാള്‍ എന്റെ നേരെ തിരിഞ്ഞാലോന്ന് കരുതി ഞാന്‍ ആഞ്ഞുനടന്നു.

Unknown said...

പകലില്‍ പഴുത്ത നിന്‍റെ നോട്ടം
കനത്തു കനത്തു വരുമ്പോ
തൊണ്ട നനയ്കാന്‍
ഒരു കവിള്‍ വെള്ളം
ചോദിച്ചേക്കാമവന്‍.

Mohamed Salahudheen said...

വിലാപങ്ങള്ക്കപ്പുറമൊരു ജീവിതമുണ്ടോ

പാറുക്കുട്ടി said...

ജീവിത യാത്ര അതോ വിലാപയാത്രയോ? ഏതായാലും വലിയ വ്യത്യാസമൊന്നുമില്ല അല്ലേ?

തണല്‍ said...

വെയിൽകൊത്തികൊത്തിതിന്ന പക്ഷി..
:(

കുളക്കടക്കാലം said...

ഇലമരവില്‍ ഉറങ്ങി ഉണരുന്നതിന്മുന്പു വിലാപയാത്രകള്‍ അവസാനിച്ച്ചിരുന്നെങ്കില്‍ ....!_

Muralee Mukundan , ബിലാത്തിപട്ടണം said...

ജനലക്ക് പിന്നിൽ മറഞ്ഞുനിൽക്കുന്നവളുടെ നെടുവീർപ്പിൽ എല്ലാം ഉണ്ട്...!

the man to walk with said...

ishtaayi..timely one

ബിജുക്കുട്ടന്‍ said...

ആശംസകള്‍

maharshi said...

കയ്യില്‍ കാശില്ലാത്തത് കൊണ്ട് തല്ലി കൊന്നതോ
വിശപ്പടക്കാന്‍ ആത്മഹത്യ ചെയ്തതോ?
നട്ടുച്ചയ്ക്ക് വിഷയത്തിന്റെ വിശപ്പും കൂടുതല്‍ ആണ്.

mrkkachadikkal said...

kollam chakkare kollam
MRK KACHADIKKAL

രാജേഷ്‌ ചിത്തിര said...

good....

ishtayi , pakalaa

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി എല്ലാവർക്കും

അനൂപ്‌ .ടി.എം. said...

പോസിറ്റീവ് ആയ ഒരു കവിത പ്രതീക്ഷിക്കുന്നു, ഈ ജീവിതം അതിനു സമ്മതിക്കുന്നിലെങ്കിലും..
തുടരുക, പകല്‍കിനാവാ...

Anonymous said...

Vararundu. Ivide

naakila said...

ഇലമറവിലിരുന്ന പക്ഷി
ഉറക്കം പിടിക്കുമ്പോഴേക്കും
തെരുവിന്റെ ഓരം പറ്റി
ഒരു വിലാപയാത്ര
കടന്നു പോയേക്കാം.

Nannayi

shajkumar said...

പേങ്കിയ്ക്ക് വന്നെ തീരൂ...ഞങ്ങള്‍ കാത്തിരിയ്ക്കും.

കല|kala said...

ഒരു പകലിന്റെ പുറം..!

zahi. said...

നട്ടുച്ചക്ക്
ആരോ മുറിച്ചിട്ട മരത്തിലെ
ഉണങ്ങിയ ഇലമറവില്‍
പേരറിയാപക്ഷി
വെയില്‍ കൊത്തിപ്പെറുക്കുന്നു.

very nice dear

Anaswayanadan said...

വളരെ നല്ല വരികള്‍ ആശംസകള്‍

moideen angadimugar said...

ഇലമറവിലിരുന്ന പക്ഷി
ഉറക്കം പിടിക്കുമ്പോഴേക്കും
തെരുവിന്റെ ഓരം പറ്റി
ഒരു വിലാപയാത്ര
കടന്നു പോയേക്കാം.

നല്ല വരികൾ.

പാവപ്പെട്ടവൻ said...

ഇതു വായിക്കുന്നവനു ഒന്നും മനസിലാകരുതു എന്നു തീരുമാനിച്ച് ഉറപ്പിച്ചു എഴുതിയതാണു അല്ലേ

Unknown said...

കവിതയുടെ സംയോജനം സൂക്ഷ്മമായ് നടത്തിയിരിക്കുന്നു. എഴുതിത്തെളിഞ്ഞ ആള്‍ക്കാരെ അഭിനന്ദിക്കേണ്ട കാര്യമില്ലതന്നെ!

കവിത ഇഷ്ടമായി. ആശംസകള്‍

ഇ.എ.സജിം തട്ടത്തുമല said...

താഴെ
ഏതു വഴിയിലൂടെ
എങ്ങോട്ട് തിരിയണമെന്ന്
വിശപ്പുകൊണ്ട്
വേവലാതിപ്പെടുന്നുണ്ടൊരുവന്‍."

ശ്രീഇടമൺ said...

കവിത ഇഷ്ടമായി...*
ആശംസകള്‍...*

SUJITH KAYYUR said...

Sathyamaayum pakal kaanunna kinaavalla ithu. Veyil pakshi thinnunna jeevitham...

ജയരാജ്‌മുരുക്കുംപുഴ said...

kavitha assalayittundu.... aashamsakal...

ചന്തു നായർ said...

നല്ല ശൈലി
കവിതക്ക് ആദ്യ മദ്ധ്യാന്ത്യം.വേണം.
അന്ത്യം ???????????
സഹോദരന്‍
ചന്തുനായര്‍ (ആരഭി)

നികു കേച്ചേരി said...

നന്നായിട്ടുണ്ടെന്നു പറയാൻ
ഞാനാരെടാ?
അപ്പൊ.. ഇഷ്ടായി അതന്നെ..

Anonymous said...

thaangal jeevitham muricheduth kavithayaakki

Anonymous said...

Terrific lines! I loved it...

I think u deserve more realistic comments than added above! A typical blogger group thats for half reading and pleasant commenting....U people are BORING!

I do say again man, that is cute! Absolutely beautiful! Especially the first two

"നട്ടുച്ചക്ക്
ആരോ മുറിച്ചിട്ട മരത്തിലെ
ഉണങ്ങിയ ഇലമറവില്‍
പേരറിയാപക്ഷി
വെയില്‍ കൊത്തിപ്പെറുക്കുന്നു.

നഗരത്തിരക്കിലെ പാതിചാരിയ
ജനാലക്കു പിന്നിലൊരുവള്‍
പുറത്തേക്ക് നോക്കി
നെടുവീര്‍പ്പുകള്‍ കൊണ്ട്
മുറിനിറക്കുന്നു."

And the ending...Keep on writing..

ShajiKumar P V said...

നട്ടുച്ചയുടെ വെയിലില്‍ ഒരു പിടച്ചില്‍
കത്തുന്നൂ...

പകല്‍കിനാവന്‍ | daYdreaMer said...

സ്നേഹം , നന്ദി എല്ലാ കൂട്ടുകാര്‍ക്കും.

Jyotsna P kadayaprath said...

നഗരത്തിരക്കിലെ പാതിചാരിയ
ജനാലക്കു പിന്നിലൊരുവള്‍
പുറത്തേക്ക് നോക്കി
നെടുവീര്‍പ്പുകള്‍ കൊണ്ട്
മുറിനിറക്കുന്നു.
BEAUTIFUL LINES..

n.prabhakaran said...

ullil vallathoru nissabdatha vannu niranja pole